Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആലപ്പുഴ സി.പി.എമ്മിലെ...

ആലപ്പുഴ സി.പി.എമ്മിലെ വിഭാഗീയത; മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു

text_fields
bookmark_border
cpm
cancel

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത​യി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന നേ​തൃ​ത്വം. വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ മൂ​ന്ന്​ ഏ​രി​യ ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ട്ട​താ​യാ​ണ്​ വി​വ​രം. പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ, എം. ​സ​ത്യ​പാ​ല​ൻ എ​ന്നി​വ​ര​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന്​ ത​രം​താ​ഴ്ത്തി. ല​ഹ​രി​ക്ക​ട​ത്തു​കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ. ​ഷാ​ന​വാ​സി​നെ പു​റ​ത്താ​ക്കി. ജി​ല്ല​യി​ലെ വി​ഭാ​ഗീ​യ​ത ച​ർ​ച്ച​ചെ​യ്യാ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ജി​ല്ല​ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

വി​ഭാ​ഗീ​യ​ത​യും ചേ​രി​തി​രി​വും രൂ​ക്ഷ​മാ​യ ആ​ല​പ്പു​ഴ സൗ​ത്ത്, നോ​ർ​ത്ത്, ഹ​രി​പ്പാ​ട്​ ഏ​രി​യ ക​മ്മി​റ്റി​ക​ളാ​ണ്​ പി​രി​ച്ചു​വി​ട്ട​ത്. ചൊ​വ്വാ​ഴ്ച എം.​വി. ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രു​ന്ന ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കു​റ്റാ​രോ​പി​ത​രാ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ചേ​രി​തി​രി​ഞ്ഞ് രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ്​ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ മു​പ്പ​തി​ല​ധി​കം പേ​രെ നി​ല​വി​ലെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ​നി​ന്ന് ഒ​രു സ്​​റ്റെ​പ്​ ത​രം​താ​ഴ്ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​ങ്ങ​ളാ​യ പി.​കെ. ബി​ജു​വും ടി.​പി. രാ​മ​കൃ​ഷ്ണ​നും അം​ഗ​ങ്ങ​ളാ​യ ക​മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​​ൽ നേ​താ​ക്ക​ളു​ടെ പ​ങ്ക്​ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്​​ അം​ഗീ​ക​രി​ച്ചാ​ണ്​ ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.

ജി​ല്ല​യി​ൽ ആ​ല​പ്പു​ഴ സൗ​ത്ത്, നോ​ർ​ത്ത്, ഹ​രി​പ്പാ​ട്, ത​ക​ഴി ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലാ​ണ്​ ചേ​രി​തി​രി​വും വി​ഭാ​ഗീ​യ​ത​യും പ്ര​ക​ട​മാ​യ​ത്. ആ​ല​പ്പു​ഴ സൗ​ത്ത്​-​നോ​ർ​ത്ത്​ ഏ​രി​യ ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ട്ട്​ അ​ഡ്​​ഹോ​ക്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം പി.​ബി. ച​ന്ദ്ര​ബാ​ബു​വി​നെ സെ​ക്ര​ട്ട​റി​യാ​ക്കി. ആ​ല​പ്പു​ഴ നോ​ർ​ത്തി​ലെ ഏ​രി​യ സ​മ്മേ​ള​നം ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha cpm
News Summary - Disciplinary action in Alappuzha CPM; Three Area Committees were dissolved
Next Story