Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഡിജിറ്റൽ യുദ്ധമുറികൾ...

ഡിജിറ്റൽ യുദ്ധമുറികൾ ഒരുങ്ങി

text_fields
bookmark_border
social-media
cancel

രാഷ്​ട്രീയ വിശദീകരണ യോഗങ്ങളിലൂടെയും നേരിട്ടുള്ള പ്രചാരണപരിപാടികളിലൂടെയും മാത്രം തെരഞ്ഞെടുപ്പുകൾ കീഴടക് കാമെന്ന മോഹം ഏതാണ്ടെല്ലാ രാഷ്​ട്രീയപാർട്ടികളും ഉപേക്ഷിച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടുകൂടി സ ൈബർ പ്രചാരണതന്ത്രങ്ങളിലേക്കും ഡിജിറ്റൽ വിവര വിശകലനത്തിലേക്കും തിരിയാൻ രാഷ്​ട്രീയപാർട്ടികൾ നിർബന്ധിതരായിര ിക്കുന്നു. തെരഞ്ഞെടുപ്പു​ രംഗത്ത്​ സമൂഹമാധ്യമങ്ങളുടെ സാന്നിധ്യം ഏറ്റവുമാദ്യം തിരിച്ചറിഞ്ഞത്​ ബി.ജെ.പിയാണ്​. 2014ൽ ​നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചതിൽ സോഷ്യൽമീഡിയ കാമ്പയിനുകൾ വലിയ പങ്കുവഹിച്ചിട്ടു​​ണ്ടെന്ന്​ പിന ്നീട്​ നടന്ന പഠനങ്ങൾ തെളിയിച്ചു.

എന്നാൽ, 2019ലെത്തു​േമ്പാൾ സമൂഹമാധ്യമങ്ങളിൽ ബി.ജെ.പി പയറ്റിയിരുന്ന തന്ത്രങ്ങൾ മിക്കവാറും പാർട്ടികൾ സ്വായത്തമാക്കി. വരുന്ന തെരഞ്ഞെടുപ്പിലേക്കായി ‘യുദ്ധമുറികളും’ ഒരുങ്ങിക്കഴിഞ്ഞു. വോട്ടർമാരുടെ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്​തശേഷമുള്ള പ്രത്യക്ഷവും പരോക്ഷവുമായ പ്രചാരണങ്ങളാണ്​ അണിയറയിൽ തയാറാകുന്നത്​.

ബ്രഹ്​മാസ്​ത്രം വോട്ടർ പട്ടിക
എല്ലാ രാഷ്​ട്രീയ പാർട്ടികളുടെയും പ്രധാന ആയുധം തെരഞ്ഞെടുപ്പ്​ കമീഷൻ പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടികയാണ്​.​ വോട്ടർപട്ടികയി​ലെ പേരുകളിൽ നിന്നുതന്നെ ജാതി, മതം, ലിംഗം തുടങ്ങിയ വിവരങ്ങൾ സൂചകങ്ങളായി ലഭിക്കുന്നു. ഇതു​ വഴി ഒാരോ ​പോളിങ്​ ​ബൂത്തുകളിലെയും മേധാവിത്വവും സ്വഭാവവും മനസ്സിലാക്കുന്നു. ​ടെലികോം കമ്പനികളുമായി ബന്ധപ്പെട്ട്​ വോട്ടർമാരുടെ മൊബൈൽ നമ്പറുകൾ ശേഖരിക്കുന്നതാണ്​ രണ്ടാമത്തെ ചുവട്​. പിന്നീട്​ വ്യക്​തിയുടെ പേരുകളിൽ നിന്ന്​ ലഭിക്കുന്ന സൂചനകൾ അടിസ്​ഥാനമാക്കി പ്രചാരണ തന്ത്രം പയറ്റും​.

പേരിനു കൂടെ ജാതി-സമുദായ വാൽ വ്യാപകമായി ഉപയോഗിക്കുന്ന ഉത്ത​രേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം പ്രചാരണത്തിന്​ സാധ്യതയേറും. മൊബൈൽ ആപ്പുകൾ, ഫേസ്​ബുക്കിൽ പ്രത്യക്ഷപ്പെടുന്ന പ്രവചനസ്വഭാവമുള്ള ഗെയിമുകൾ എന്നിവയിൽനിന്നെല്ലാം ഏജൻസികൾ ഉപഭോക്താക്കളുടെ വിവരങ്ങൾ അവരറിയാതെ ചോർത്തും. വീടുകളിലെ വൈദ്യുതിബിൽ നിരക്ക്​ നോക്കി സാമ്പത്തികനിലവാരം തിരിച്ചറിഞ്ഞ്​ പ്രത്യേകം പ്രചാരണപരിപാടികൾ ആസൂത്രണം ചെയ്യും. മുഖ്യധാരാപാർട്ടികളെല്ലാം ഡിജിറ്റൽ ഹബ്ബുകളായി പരിണമിച്ചിട്ടുണ്ട്.

സജീവം സൈബർ ചുവരുകൾ
പാർട്ടി അനുകൂല ഫേസ്​ബുക്ക്​, ട്വിറ്റർ അക്കൗണ്ടുക, പ്രത്യേകം നിർമിച്ച ന്യൂസ്​ പോർട്ടലുകൾ, നേതാക്കളുടെ ഫേസ്​ബുക്ക്​ പേജുകൾ എന്നിവയെല്ലാം വഴിയുള്ള പ്രചാരണപരിപാടികളാണ്​ പാർട്ടികൾ നടത്തുക. വ്യാജവാർത്തകൾ നിർമിച്ചെടുക്കാനും എതിരാളികൾക്ക്​ മറുപടിനൽകാനുമുള്ള പ്രത്യേക പേജുകളും മുഖ്യധാരാപാർട്ടികൾക്കുണ്ട്. ലഘുവിഡിയോ ക്ലിപ്പുകൾ, ഫലിതനുറുങ്ങുകൾ, പോസ്​റ്ററുകൾ എന്നിവയും രാഷ്​ട്രീയപാർട്ടികളുടെ ഡിജിറ്റൽ ഹബ്ബുകൾ ഉൽപാദിപ്പിക്കുന്നുണ്ട്​. പാർട്ടിയുടെ ഉന്നതനേതൃത്വം മുതൽ താഴെത്തട്ട്​ വരെയെത്തുന്ന കേഡർഘടനയിൽ ഒരുക്കിയ വാട്​സ്​ആപ്​​ ഗ്രൂപ്പുകൾ സന്ദേശകൈമാറ്റത്തിൽ വലിയ പങ്കുവഹിക്കും. സോഷ്യൽ മീഡിയയിൽ പണമൊഴുക്കുന്നതിൽ പ്രധാനി ഭരണകക്ഷിയായ ബി.ജെ.പി തന്നെയാണ്​. കോൺഗ്രസ്​ അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഉണർന്നതോടെ ഇക്കുറി ബി.ജെ.പി ഏറെ വിയർപ്പൊഴുക്കേണ്ടി വരും.

തിരിച്ചും മറിച്ചും ​
നോക്കിയില്ലെങ്കിൽ

​പ​ണം ന​ൽ​കി​യാ​ൽ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളെ പ്ര​കീ​ർ​ത്തി​ച്ച്​ സമൂഹമാ​ധ്യ​മങ്ങളിൽ പോ​സ്​​റ്റു​കൾ ഇ​ടാ​ൻ മൂ​ന്നു ഡ​സ​നി​ലേ​റെ ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ൾ സ​ന്ന​ദ്ധ​രാ​ണെന്ന ‘കോബ്രപോസ്​റ്റി’​​​െൻറ ഒളികാമറ വാർത്ത ഞെട്ടലോടെയാണ്​ രാജ്യംകേട്ടത്​. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ രാഷ്​ട്രീയപാർട്ടികൾക്കനുകൂലമായി വ്യാജതരംഗം സൃഷ്​ടിക്കാനാണ്​ സെലിബ്രിറ്റികളെ ഉപയോഗിച്ച്​ ഇത്തരം ​നീക്കങ്ങൾ നടത്തിയത്​.

ഫേസ്​ബുക്കിലും ട്വിറ്ററിലും ഏറെപ്പേർ പിന്തുടരുന്ന പേജുകളെ തെരഞ്ഞെടുപ്പ ്​ ലക്ഷ്യങ്ങൾക്കായി വിലക്കെടുക്കുന്ന രീതിയുമുണ്ട്​. പുല്‍വാമ ഭീകരാക്രമണത്തി​​​െൻറ ചാവേർ ആദില്‍ അഹ്​മദി​​​െൻറ കൂടെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽഗാന്ധി നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചത്​ വ്യാജ നിർമിതിക്ക്​ ഉദാഹരണമാണ്​. മുസഫർനഗർ കലാപത്തി​​​െൻറ ദൃശ്യങ്ങളെന്ന പേരിൽ സിറിയയിലെയും ബംഗ്ലാദേശിലെയും ചിത്രങ്ങൾ ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന്​ ബി.ജെ.പിയുടെ ​െഎ.ടി സെല്ലിൽ പ്രവർത്തിച്ചിരുന്ന ശിവം ശങ്കർ സിങ്​​ തന്നെ വെളിപ്പെടുത്തുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediamalayalam news2019 Loksabha electionsPolitics
News Summary - Digital war rooms in 2019 election-Politics
Next Story