Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആരോടും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല'; ബി.ജെ.പിയിലേക്കാണോ എന്ന ചോദ്യത്തിന് കമൽനാഥിന്‍റെ മറുപടി

text_fields
bookmark_border
kamal nath nakul nath
cancel

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുമോയെന്ന അഭ്യൂഹങ്ങളെ തള്ളാതെയും കൊള്ളാതെയും കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ്. ബി.ജെ.പിയിലേക്കാണോ എന്ന ചോദ്യത്തിന് 'ആരോടും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല' എന്ന് മാത്രമാണ് കമൽനാഥ് മറുപടി നൽകിയത്. 'അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കും' എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കമൽനാഥും അദ്ദേഹത്തിന്‍റെ മകനും എം.പിയുമായ നകുൽനാഥും ബി.ജെ.പിയിൽ ചേരുമെന്നാണ് ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹം.

രാ​ജ്യ​സ​ഭ സീ​റ്റ് കോ​ൺ​ഗ്ര​സ്​​ നി​ഷേ​ധി​ച്ച​തി​നു​പി​ന്നാ​ലെയാണ് ക​മ​ൽ​നാ​ഥ്​ ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്​​ത​മായത്. ഇതിന് പിന്നാലെ കമൽനാഥ് ഡൽഹിയിലെത്തിയത് ബി.ജെ.പിയുമായി ചർച്ച നടത്താനാണെന്നും വിലയിരുത്തപ്പെട്ടു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ബി.​ജെ.​പി വി​ളി​ച്ച ര​ണ്ടു​ദി​വ​സ​ത്തെ നേ​തൃ​സ​മ്മേ​ള​ന​ത്തി​നി​ട​യി​ലാ​ണ്​ ക​മ​ൽ​നാ​ഥി​ന്‍റെ വ​ര​വ്.

ക​മ​ൽ​നാ​ഥും മ​ക​നും എം.​പി​യു​മാ​യ ന​കു​ൽ​നാ​ഥും ബി.​ജെ.​പി​യി​ൽ ചേ​രു​ന്നു​വെ​ന്ന അ​ഭ്യൂ​ഹം കു​റ​ച്ചു ദി​വ​സ​മാ​യു​ണ്ട്. രാ​ജ്യ​സ​ഭ സീ​റ്റ്​ നേ​ടി​യെ​ടു​ക്കാ​നു​ള്ള സ​മ്മ​ർ​ദ​മെ​ന്ന പോ​ലെ​യാ​ണ്​ ഊ​ഹാ​പോ​ഹം പ്ര​ച​രി​ച്ച​ത്. ക​മ​ൽ​നാ​​ഥ്​ മൗ​നം പാ​ലി​ക്കു​ക​യും​ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി അ​ശോ​ക്​ സി​ങ്ങി​നെ കോ​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡ്​ പ്ര​ഖ്യാ​പി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ ക​മ​ൽ​നാ​ഥി​ന്‍റെ ഡ​ൽ​ഹി യാ​ത്ര.

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഏ​ക എം.​പി​യാ​ണ്​ മ​ക​ൻ ന​കു​ൽ നാ​ഥ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ത​ന്‍റെ മേ​ൽ​വി​ലാ​സ​ങ്ങ​ൾ​ക്കൊ​പ്പം ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പേ​ര്​ ന​കു​ൽ നാ​ഥ്​ നീ​ക്കി​യ​ത്​ അ​ഭ്യൂ​ഹം ശ​ക്​​ത​മാ​ക്കി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ വീ​ണ്ടും ചി​ന്ദ്​​വാ​ഡ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കു​മെ​ന്ന്​ ന​കു​ൽ നാ​ഥ്​ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക്കാ​ര്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ്​ തീ​രു​മാ​ന​മൊ​ന്നും എ​ടു​ക്കാ​തി​രി​ക്കെ​ത്ത​ന്നെ​യാ​ണി​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Didn't speak to anyone Kamal Nath on rumours about BJP switch
Next Story