Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഉടൻ ഒരു പൊട്ടിത്തെറിയുണ്ടാകും'; ഉദ്ധവിന്‍റെ പാർട്ടിക്കുള്ളിൽ വൻ അതൃപ്തിയെന്ന് ഫഡ്നാവിസ്

text_fields
bookmark_border
ബി.ജെ.പിയോടൊപ്പമുള്ള ശിവസേന ഷിൻഡെ പക്ഷത്ത് അതൃപ്തിയുണ്ടെന്ന് സാമ്ന റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഫഡ്നാവിസിന്‍റെ പ്രസ്താവന
devendra fadnavis
cancel

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽ വൻ അതൃപ്തി നിലനിൽക്കുന്നതായും വരുംനാളുകളിൽ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മൂന്നോ നാലോ ആളുകൾ കാരണമാണ് മറ്റുള്ളവരിൽ അതൃപ്തി രൂക്ഷമെന്ന് പറഞ്ഞ ഫഡ്നാവിസ്, ഇതാരൊക്കെയാണെന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ല. വരുംനാളുകളിൽ എല്ലാം പുറത്തെത്തുമെന്നായിരുന്നു മറുപടി.

ബി.ജെ.പിയോടൊപ്പം ചേർന്ന് സംസ്ഥാനം ഭരിക്കുന്ന ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷത്ത് അതൃപ്തിയുണ്ടെന്നും എം.എൽ.എമാരും എം.പിമാരും രാജിവെക്കുമെന്നും ഉദ്ധവ് വിഭാഗത്തിന്‍റെ മുഖപത്രമായ സാമ്ന റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്നാവിസിന്‍റെ പ്രതികരണം.

'മൂന്നോ നാലോ ആളുകൾ കാരണമാണ് ശിവസേനക്കുള്ളിലാകെ അതൃപ്തിയുണ്ടായിരിക്കുന്നത്. അത് ഉടൻ പൊതുജനമധ്യത്തിലെത്തും. അപ്പോൾ ആ പേരുകൾ ഞാൻ പറയേണ്ട ആവശ്യമുണ്ടോ? എല്ലാവരും ഉടൻതന്നെ അതൊക്കെ അറിയും' -ഫഡ്നാവിസ് പറഞ്ഞു. അടുത്ത വർഷം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങൾ നിർണായകമാണ്.

മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി ഒന്നിച്ചുപോകുന്നത് അംഗീകരിക്കാൻ കഴിയാത്ത 22 എം.എൽ.എമാരും ഒമ്പത് എം.പിമാരും ശിവസേന ഷിൻഡെ വിഭാഗത്തിൽ നിന്ന് രാജിവെക്കുമെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ മുഖപത്രമായ സാമ്ന റിപ്പോർട്ട് ചെയ്തത്. ബി.ജെ.പി സഖ്യത്തിലുള്ള ഭരണത്തിൽ ഇവർ അസ്വസ്ഥരാണെന്നും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനായക് റാവുത്ത് പറഞ്ഞു.

മുതിർന്ന നേതാവ് ഗജാനൻ കിർതികർ ബി.ജെ.പിയോടുള്ള അനിഷ്ടം തുറന്നുപറഞ്ഞതായാണ് സാമ്നയിലെ റിപ്പോർട്ടിൽ പറയുന്നത്. തങ്ങളുടെ മണ്ഡലങ്ങളിൽ ഒരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നാണ് ബി.ജെ.പിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ശിവസേനയുടെ 13 എം.പിമാർ ഇപ്പോൾ എൻ.ഡി.എയുടെ ഭാഗമാണെന്നും എന്നിട്ടും തങ്ങളുടെ ആവശ്യങ്ങളിൽ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും ഗജാനൻ കിർതികർ പറയുന്നു.

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 22 സീറ്റിലും ശിവസേന മത്സരിക്കുമെന്നാണ് ഗജാനൻ കിർതികർ പറയുന്നത്. എന്നാൽ, ഏഴ് സീറ്റിലധികം ശിവസേനക്ക് നൽകാൻ ബി.ജെ.പിക്ക് താൽപര്യമില്ല. ആത്മാഭിമാനവും ആദരവും പണം കൊണ്ട് വാങ്ങാനാവില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് കിർതികർ പറഞ്ഞതായും സാമ്ന റിപ്പോർട്ട് ചെയ്യുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Devendra Fadnavis claims ‘massive unrest’ within Uddhav Sena: ‘will be out in public soon’
Next Story