Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതർക്കം തീർക്കാൻ...

തർക്കം തീർക്കാൻ പ്രിയങ്കയും കളത്തിൽ

text_fields
bookmark_border
തർക്കം തീർക്കാൻ പ്രിയങ്കയും കളത്തിൽ
cancel

ന്യൂഡൽഹി: മൂന്നു സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രി സ്​ഥാനത്തിന്​ യുവതുർക്കികളും പഴയ കുതിരകളുമായി ഉണ്ടായ കടുത്ത തർക്കം തീർക്കാൻ കളത്തിലിറങ്ങിയത്​ നെഹ്​റു കുടുംബം കൂട്ടത്തോടെ. തീരുമാനമെടുക്കുന്നതിന്​ കോൺഗ്രസ്​ അധ്യക്ഷ ൻ രാഹുൽ ഗാന്ധിയെ സഹായിക്കുന്നതിന്​ മുൻ അധ്യക്ഷ സോണിയ ഗാന്ധി, മകൾ പ്രിയങ്ക വാദ്ര എന്നിവർ എത്തിയത്​ ശ്രദ്ധേയമാ യി.

രണ്ടു മണിക്കൂർ നീണ്ട ചർച്ചയാണ്​ മൂവരും രാഹുലി​​​​​െൻറ വസതിയിൽ നടത്തിയത്​. നാടകീയ സംഭവ വികാസങ്ങളാണ്​ മ ുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്​ വ്യാഴാഴ്​ച രാവിലെ മുതൽ അർധരാത്രി വരെ ഡൽഹിയിൽ നടന്നത്​.

മധ്യപ്രദേശിലേ ക്ക്​ നിരീക്ഷകനായി പോയ എ.കെ. ആൻറണി, രാജസ്​ഥാനിലേക്കു​ പോയ കെ.സി. വേണുഗോപാൽ, ഛത്തിസ്​ഗഢിലേക്ക്​ നിയോഗിച്ച മല്ലികാർജുൻ ഖാർഗെ എന്നിവർ സാഹചര്യങ്ങളുടെ ഗൗരവം ഹൈകമാൻഡി​െന അറിയിച്ചതോടെയാണ്​ ചർച്ചകൾ ഡൽഹിയിലേക്ക്​ മാറ്റിയത്​. ബുധനാഴ്​ച മൂന്നു സംസ്​ഥാന തലസ്​ഥാനങ്ങളിലും നടന്ന നേതൃയോഗത്തിൽ തീരുമാനമൊന്നും എടുക്കാനായില്ല.

യുവതുർക്കികളും കളം വിട്ടുകൊടുക്കാത്ത പ്രതാപികളായ നേതാക്കളും തമ്മിലുള്ള തർക്കം നിരീക്ഷകരുടെ സാന്നിധ്യംകൊണ്ട്​ തീർക്കാൻ കഴിയുന്നതായിരുന്നില്ല. ഡൽഹിയിൽ നിരീക്ഷകരുടെ സാന്നിധ്യത്തിലും അല്ലാതെയും രാഹുൽ ഗാന്ധിയും കമൽനാഥ്​, ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ്​, അശോക്​ ഗെഹ്​ലോട്ട്​ എന്നിവരുമായി ചർച്ചകൾ നടന്നു.

ആരും വിട്ടുവീഴ്​ചക്ക്​ തയാറായില്ല. ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ നിർണായക സീറ്റുകൾ ലഭിക്കേണ്ട സംസ്​ഥാനങ്ങളിലെ ഭാവി സാഹചര്യങ്ങൾകൂടി കണക്കിലെടുക്കണമെന്ന ഉപദേശമാണ്​ രാഹുൽ ഗാന്ധിയും നിരീക്ഷകരും മുന്നോട്ടുവെച്ചത്​.രണ്ടുവട്ടം നടന്ന ചർച്ചകൾക്കു ശേഷമാണ്​ മധ്യപ്രദേശി​​​​​െൻറ കാര്യത്തിൽ ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാൻ രാഹുലിന്​ കഴിഞ്ഞത്​. രണ്ടു പേരെയും ചേർത്തുനിർത്തി എടുത്ത ചിത്രം രാത്രി എ​േട്ടാടെ രാഹുൽ ട്വീറ്റ്​ ചെയ്​തു.

ഇരുവരും രാത്രിതന്നെ ഭോപാലിൽ പ്രഖ്യാപനം നടത്തുന്നതിന്​ പ്രത്യേക വിമാനത്തിൽ മടങ്ങി. തുടർന്നാണ്​ രാത്രി വൈകി ചർച്ച നടന്നത്​. ചർച്ച മതിയാക്കി ജയ്​പൂരിലേക്ക്​​ പോകാൻ പുറപ്പെട്ട അശോക്​ ഗെഹ്​ലോട്ടിനെ ഇതിനായി രാഹുൽ ഗാന്ധിയുടെ നി​ർദേശപ്രകാരം ഡൽഹി വിമാനത്താവളത്തിൽ നിന്ന്​ തിരിച്ചു വിളിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssonia gandhipriyanka gandhichief ministerRahul Gandhi
News Summary - decision on CMs Sonia, Priyanka at Rahul Gandhi's residence-india news
Next Story