ഒടുവിൽ സി.പി.എം തീരുമാനിച്ചു, സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കണം
text_fieldsന്യൂഡൽഹി: കർണാടകത്തിലെ സത്യപ്രതിജ്ഞ ചടങ്ങിന് പോകണമോ, വേണ്ടയോ?. ചർച്ചകൾക്കും നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ക്ഷണത്തിനുമൊടുവിൽ സി.പി.എം പോളിറ്റ് ബ്യൂറോ (പി.ബി) തീരുമാനിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പെങ്കടുക്കണം. മുഖ്യമന്ത്രി പിണറായി വിജയനും പോകും.
കുമാരസ്വാമിയോട് എതിർപ്പില്ല. ബി.ജെ.പി വിരുദ്ധചേരി രൂപപ്പെടുകയുമാണ്. ജെ.ഡി.എസ് കേരളത്തിൽ ഇടതുമുന്നണിയിലെ സഖ്യകക്ഷിയാണ്. ജെ.ഡി.എസും കോൺഗ്രസും ചേർന്നാണ് കർണാടകത്തിൽ മന്ത്രിസഭ ഉണ്ടാക്കുന്നത്. സി.പി.എമ്മിനെ ഏറ്റവും കൂടുതൽ കുഴക്കുന്നത് പക്ഷേ, തൃണമൂൽ കോൺഗ്രസ് നേതാവായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സത്യപ്രതിജ്ഞ ചടങ്ങിന് എത്തുന്നതാണ്.
പഞ്ചായത്തു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ തലപൊട്ടിയൊലിച്ചു നിൽക്കുകയാണ് സംസ്ഥാനത്തെ സി.പി.എമ്മുകാർ. തൃണമൂൽ കോൺഗ്രസുകാരുടെ രൂക്ഷ മർദനമാണ് ഉണ്ടായത്. ഇത്തരം കലിപ്പൻ സാഹചര്യങ്ങൾക്കിടയിൽ യെച്ചൂരിയും പിണറായിയും മമതയും വേദി പങ്കിടുന്നത് ശരിയല്ലെന്ന വാദമുണ്ടായി. എന്നാൽ, ബി.ജെ.പി വിരുദ്ധ ചേരിയുടെ സംഗമമായി മാറുന്ന ബംഗളൂരുവിലെ ചടങ്ങിൽനിന്നു വിട്ടുനിൽക്കുന്നത് ഉചിതമല്ലെന്ന കാഴ്ചപ്പാടിലേക്കാണ് പി.ബി ഒടുവിൽ എത്തിയത്. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴേയിറക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.
ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ആദ്യമായി തിങ്കളാഴ്ച നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംഘടന ചുമതലകളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടെന്നാണു തീരുമാനം. എസ്. രാമചന്ദ്രന് പിള്ള സംഘടന ചുമതലയില്‍ തുടരും. ഇതു സംബന്ധിച്ച പോളിറ്റ് ബ്യൂറോ ശിപാര്‍ശകള്‍ കേന്ദ്ര കമ്മിറ്റിയില്‍ വെക്കും. കേന്ദ്ര കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
