You are here

ഇനി തട്ടകം കേരളം; എസ്​.ആർ.പി ​േപാളിറ്റ്​ ബ്യൂറോ, കേന്ദ്ര കമ്മിറ്റി സ്​ഥാനങ്ങൾ​ ഒഴിയുന്നു

ന്യൂ​ഡ​ൽ​ഹി:  എ​സ്.​ആ​ർ.​പി എ​ന്ന എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള ​ ​സി.​പി.​എം േപാ​ളി​റ്റ്​​ബ്യൂ​റോ,  കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ത്വ​ത്തി​ൽ നി​ന്ന്​ ഒ​ഴി​യു​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ എ​പ്രി​ൽ 18 - 22 തീ​യ​തി​കി​ൽ ന​ട​ക്കു​ന്ന 22 ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സോ​ടെ അ​ദ്ദേ​ഹം പാ​ർ​ട്ടി​യു​ടെ  ഉ​യ​ർ​ന്ന ര​ണ്ട്​ ഘ​ട​ക​ങ്ങ​ളി​ൽ നി​ന്ന്​ ഒ​ഴി​വാ​കും. ഡ​ൽ​ഹി വി​ട്ട്,​ ഒ​രു​കാ​ല​ത്ത്​ ത​​​​െൻറ രാ​ഷ്​​ട്രീ​യ ക​ള​രി​യാ​യ കേ​ര​ള​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം. 80 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ പി.​ബി, സി.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ളി​ൽ നി​ന്ന്​ ഒ​ഴി​യ​ണ​മെ​ന്ന തീ​രു​മാ​ന​പ്ര​കാ​ര​മാ​ണി​ത്. കേ​ര​ള​ത്തി​ൽ ഇ.​എം.​എ​സ്​ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ  തു​ട​രും. അ​പ്പോ​ഴും സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റി​ലോ സം​സ്ഥാ​ന സ​മി​തി​യി​ലോ അം​ഗ​മാ​കി​ല്ല. സം​സ്ഥാ​ന സ​മി​തി ക്ഷ​ണി​താ​വ്​ എ​ന്ന നി​ല​യി​ലാ​വും തു​ട​രു​ക. 

കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മോ ​ ധാ​ര​ണ​യോ പാ​ടി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ൽ നി​ന്ന്​ പി.​ബി ത​യ്യാ​റാ​ക്കി​യ ക​ര​ട്​ രാ​ഷ്​​ട്രീ​യ പ്ര​മേ​യ​ത്തി​​​​െൻറ ശി​ൽ​പ്പി​ക​ളി​​ലൊ​രാ​ൾ പ്ര​കാ​ശ്​ കാ​രാ​ട്ടി​നൊ​പ്പം എ​സ്.​ആ​ർ.​പി  ആ​യി​രു​ന്നു. ക​ര​ട്​ രാ​ഷ്​​ട്രീ​യ​പ്ര​മേ​യം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്​ ത​ള്ളു​മോ കൊ​ള്ളു​മോ എ​ന്ന​ത്​ പാ​ർ​ട്ടി​ക്ക്​ നി​ർ​ണാ​യ​ക​മാ​ണ്. പ്ര​മേ​യ​ത്തി​ന്​ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ പി.​ബി​യി​ലെ ന്യൂ​ന​പ​ക്ഷ രേ​ഖ​ക്കാ​യി വാ​ദി​ച്ച നി​ല​വി​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ തു​ട​ർ​ച്ച​യും  ച​ർ​ച്ച​യാ​വും. 

അ​പ്ര​തീ​ക്ഷി​ത​മാ​യ​തൊ​ന്നും ന​ട​ന്നി​ല്ലാ​യി​രു​െ​ന്ന​ങ്കി​ൽ മൂ​ന്നു​വ​ർ​ഷം മു​മ്പ്​ വി​ശാ​ഖ​പ​ട്ട​ണ​െ​ത്ത 21ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​കേ​ണ്ടി​യി​രു​ന്ന​ത്​ എ​സ്.​ആ​ർ.​പി ആ​യി​രു​ന്നു​വെ​ന്ന​ത്​ പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. പ​ക്ഷേ, സി.​പി.​എ​മ്മി​​​​െൻറ രാ​ഷ്​​ട്രീ​യ ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ പ്ര​കാ​ശ്​ കാ​രാ​ട്ടി​​​​െൻറ​യും എ​സ്.​ആ​ർ.​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പി.​ബി​യി​ലെ ഭൂ​രി​പ​ക്ഷം സ്വീ​ക​രി​ച്ച നി​ല​പാ​ട്​ ​ യെ​ച്ചൂ​രി​യു​ടെ വാ​ദ​ങ്ങ​ളെ മ​റി​ക​ട​ന്നു. ബം​ഗാ​ൾ ഘ​ട​ക​ത്തി​​​​​െൻറ പി​ന്തു​ണ​യെ കേ​ര​ള ഘ​ട​ക​ത്തി​​​​െൻറ അ​പ്ര​മാ​ദി​ത്വം കൊ​ണ്ട്​  കാ​രാ​ട്ട്​ ഘ​ട​ക​ത്തി​ന്​ മേ​ൽ​കൈ സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ രാ​മ​ച​ന്ദ്ര​ൻ പി​ള്ള വ​ഹി​ച്ച പ​ങ്ക്​ നി​ർ​ണാ​യ​ക​മാ​യി. 

1989ൽ ​സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​മാ​യി എ.​കെ.​ജി സ​​​െൻറ​ർ കേ​ന്ദ്രീ​ക​രി​ച്ച്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നും ച​ട​യ​ൻ ഗോ​വി​ന്ദ​നും ഒ​പ്പം പ്ര​വ​ർ​ത്തി​ക്കു​േ​മ്പാ​ഴാ​ണ്​ സെ​ൻ​ട്ര​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റി​ലേ​ക്ക്  തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ന്ന​ത്തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എം.​എ​സി​​​​െൻറ ദീ​ർ​ഘ​വി​ക്ഷ​ണം കൂ​ടി​യാ​യി​രു​ന്നു ഇൗ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ പി​ന്നി​ൽ. ര​ണ്ടാം ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി പി. ​രാ​മ​ച​ന്ദ്ര​ൻ, സു​നി​ൽ മൈ​ത്രി, പ്ര​കാ​ശ്​ കാ​രാ​ട്ട്, സീ​താ​റാം യെ​ച്ചൂ​രി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ്​ എ​സ്.​ആ​ർ.​പി​യെ​യും കേ​ന്ദ്ര സെ​ക്ര​േ​ട്ട​റി​യ​റ്റി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വ​ർ പി.​ബി​യി​ലും പ​െ​ങ്ക​ടു​ക്കു​മാ​യി​രു​ന്നു. 1992ൽ ​അ​ഞ്ചു​പേ​രും പി.​ബി അം​ഗ​മാ​യി . ഇ​തി​ൽ രാ​മ​ച​ന്ദ്ര​നും സു​നി​ൽ മൈ​ത്രി​യും ഇ​ന്നി​ല്ല. 

കേ​ര​ള​ത്തെ ചു​റ്റി ഉ​യ​ർ​ന്ന സം​ഘ​ട​ന ത​ർ​ക്ക​ങ്ങ​ളി​ൽ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്​ വി​രു​ദ്ധ ധ്രു​വ​ത്തി​ൽ എ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ വി​ല​യി​രു​ത്തു​േ​മ്പാ​ഴും രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യു​ടെ പാ​ർ​ട്ടി​യി​ലേ​ക്കു​ള്ള ക​ട​ന്നു​​വ​ര​വി​ൽ വി.​എ​സി​​​​െൻറ നി​ഴ​ൽ വീ​ണു​കി​ട​ക്കു​ന്നു​ണ്ട്. 1956ൽ ​ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം അ​ട​ക്കം 15 വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ഭ​ക്​​ത സി.​പി.​െ​എ​യു​ടെ അം​ഗ​ത്വം​നേ​ടി​യ യോ​ഗ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്​​ത​ത്​​ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യ വി.​എ​സ് ആ​യി​രു​ന്നു.

സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ വ​രു​േ​മ്പാ​ൾ വി.​എ​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി. 1969ൽ ​സം​സ്ഥാ​ന സ​മി​തി​യി​ൽ, 1974 ൽ ​കെ.​എ​സ്.​വൈ.​എ​ഫി​​​​െൻറ സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി, 1980- 82ൽ ​ആ​ല​പ്പു​ഴ ജി​ല്ല സെ​ക്ര​ട്ട​റി, 1982ൽ ​സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം, അ​ഖി​ലേ​ന്ത്യ ക​ർ​ഷ​ക​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​ക​ൾ വ​ഹി​ച്ചു. 1999ൽ  ​രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ മ​രി​ച്ച​തോ​ടെ ഡ​ൽ​ഹി​യി​ലെ വി.​പി ഹൗ​സി​ൽ ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന എ​സ്.​ആ​ർ.​പി പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നു​​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത്​ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക്​ മാ​റും. ക​ർ​ഷ​ക പ്ര​സ്ഥാ​ന​ത്തി​​​​െൻറ ന​യ​സ​മീ​പ​നം ഉ​രു​ത്തി​രി​ഞ്ഞു​​വ​ന്ന​തും 1936 മു​ത​ലു​ള്ള ച​രി​ത്ര​വും എ​ഴു​ത​ലാ​ണ്​ ല​ക്ഷ്യം.  

Loading...
COMMENTS