ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എം മാർച്ച്
text_fieldsന്യൂഡൽഹി: കള്ളപ്രചാരണങ്ങൾക്കും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കുമെതിരെ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എം മാർച്ച് നടത്തും. ഒക്ടോബർ ഒമ്പതിന് രാവിലെ വി.പി ഹൗസിൽനിന്ന് പ്രകടനമായി പോകുന്ന പ്രവർത്തകരെ ബി.ജെ.പി ആസ്ഥാനത്തിന് മുന്നിൽ വൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കൾ അഭിസംേബാധന ചെയ്യും. സംഘ്പരിവാർ രാജ്യത്തൊട്ടാകെ മതന്യൂനപക്ഷം, ചിന്തകർ, മാധ്യമ പ്രവർത്തകർ, കർഷകർ, സ്ത്രീകൾ തുടങ്ങിയവർക്കുനേരെ നടത്തുന്ന അക്രമം മറച്ചുവെക്കാനാണ് കേരളത്തിൽ മാർച്ച് നടത്തുകയും തങ്ങൾക്ക് എതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നതെന്ന് പറഞ്ഞാണ് സി.പി.എം ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്.
അതേസമയം, കേരളത്തിലെ ജനരക്ഷാ യാത്രയിൽനിന്ന് പാതിവഴിയിൽ പിന്മാറിയ ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാ ഡൽഹിയിൽ എ.കെ.ജി ഭവനിലേക്ക് മാർച്ച് നടത്തി ക്ഷീണം തീർക്കും. ജനരക്ഷാ യാത്ര സമാപിക്കുന്ന ഒക്ടോബർ 17 വരെ എല്ലാ ദിവസവും സി.പി.എം ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഷായുടെ പരിപാടി പ്രഖ്യാപിച്ചിരുന്നില്ല. ശനിയാഴ്ച ഉച്ചക്ക് സി.പി.എം കേന്ദ്രനേതൃത്വം പി.ബി അംഗം വൃന്ദ കാരാട്ടിെൻറ നേതൃത്വത്തിൽ ബി.ജെ.പി ഒാഫിസിലേക്ക് മാർച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ, വൈകിേട്ടാടെ അമിത് ഷായുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 10ന് ബി.ജെ.പി ഡൽഹി ഘടകത്തിെൻറ നേതൃത്വത്തിൽ കോണാട്ട്പ്ലേസിലെ സെൻട്രൽ പാർക്കിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. മുതിർന്ന നേതാക്കളടക്കം പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
