സി.പി.എം ജില്ല സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ല സമ്മേളന തീയതികൾ തീരുമാനിച്ചു. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ജില്ലയിലാണ് ആദ്യ ജില്ല സമ്മേളനം നടക്കുക. ഡിസംബർ 10,11,12 തീയതികളിൽ. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്തിനൊപ്പം വയനാടുമാണ് തൊട്ടുപിന്നാലെ ജില്ല സമ്മേളനം. ഡിസംബർ 14,15,16 തീയതികളിലാണ് ഇരു ജില്ലകളിലും സമ്മേളനം.
മറ്റു ജില്ല സമ്മേളനങ്ങൾ: ജില്ല, തീയതി ക്രമത്തിൽ- പത്തനംതിട്ട, മലപ്പുറം: ഡിസംബർ 27, 28, 29. കൊല്ലം, പാലക്കാട്: ഡിസംബർ 31, ജനുവരി ഒന്ന്, രണ്ട്. ഇടുക്കി: ജനുവരി മൂന്ന്, നാല്, അഞ്ച്. കോഴിക്കോട്: ജനുവരി 10, 11, 12. കോട്ടയം: ജനുവരി 13,14,15. തിരുവനന്തപുരം: ജനുവരി 14,15,16. തൃശൂർ, കോഴിക്കോട്: ജനുവരി 21, 22, 23. ആലപ്പുഴയിലേതാണ് അവസാന ജില്ല സമ്മേളനം (ജനുവരി 28, 29, 30).

