Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightറിയാസിനെതിരെ രാഷ്ട്രീയ...

റിയാസിനെതിരെ രാഷ്ട്രീയ നീക്കമെന്ന് സി.പി.എം: നിലപാടിൽ വീണ്ടും മലക്കംമറിച്ചിൽ

text_fields
bookmark_border
https://www.madhyamam.com/tags/cpm
cancel

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ഴി​ക്കോ​ട്ടു​ണ്ടാ​യ റെ​യ്​​ഡു​ക​ൾ പി.​എ മു​ഹ​മ്മ​ദ്​ റി​യാ​സി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ.​ഡി​യു​ടെ രാ​ഷ്​​​ട്രീ​യ നീ​ക്ക​മെ​ന്ന് സി.​പി.​എം. കേ​സി​ലേ​ക്ക്​ റി​യാ​സി​നെ ബ​ന്ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ല​ട​ക്കം റെ​യ്ഡ്​ ന​ട​ത്തി​യ​തെ​ന്നും ഇ​തി​നെ രാ​ഷ്​​​ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നു​മാ​ണ്​ പാ​ർ​ട്ടി നി​ല​പാ​ട്. ഇ​ക്കാ​ര്യം പാ​ർ​ട്ടി സെ​ക്ര​ട്ട​റി വ്യ​ക്​​ത​മാ​ക്കു​ക​യും ചെ​യ്തു.

റി​യാ​സു​മാ​യു​ള്ള പ​രി​ച​യ​ത്തി​ന്റെ പേ​രി​ൽ കോ​ഴി​ക്കോ​ട് ഒ​മ്പ​ത്​ ഇ​ട​ങ്ങ​ളി​ലാ​ണ്​ റെ​യ്ഡ്​ ന​ട​ന്ന​തെ​ന്നും സി.​പി.​എം നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ പു​ക​മ​റ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി. പാ​ർ​ട്ടി വി​രു​ദ്ധ മ​ന​സ്സ്​ രൂ​പ​പ്പെ​ടു​ത്തി പു​ക​മ​റ​ച്ച്​ സൃ​ഷ്​​ടി​ച്ച്​ ക​ട​ന്നാ​ക്ര​മി​ക്കാ​നാ​ണ്​ ​ശ്ര​മം. ഇ.​ഡി കേ​സ് രാ​ഷ്ട്രീ​യ​മാ​യി വ​രു​മ്പോ​ൾ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​സ്‍യാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. അ​ത് റി​യാ​സി​നെ​തി​രെ​യാ​യാ​ലും പാ​ർ​ട്ടി​യു​ടെ ജി​ല്ലാ ഭാ​ര​വാ​ഹി​ക്കെ​തി​രെ​യാ​യാ​ലും ശ​രി. ഈ ​ഘ​ട്ട​ത്തി​ൽ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും എം.​വി ഗോ​വി​ന്ദ​ൻ വ്യ​ക്​​ത​മാ​ക്കി.

മാ​സ​പ്പ​ടി കേ​സി​ൽ വ്യ​ത്യ​സ്ത സ​മീ​പ​ന​മാ​ണ്​ സി.​പി.​എം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ സ്വീ​ക​രി​ച്ച​ത്. ര​ണ്ട് ക​മ്പ​നി​ക​ൾ ത​മ്മി​ലെ ക​രാ​റും പ​ണ​മി​ട​പാ​ടും എ​ന്ന​താ​യി​രു​ന്നു തു​ട​ക്ക​ത്തി​ന്‍റെ നി​ല​പാ​ട്. പി​ന്നീ​ട്​ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക്​ നേ​രെ​യു​ള്ള കേ​​ന്ദ്ര​ത്തി​ന്‍റെ രാ​ഷ്​​​ട്രീ​യ ക​ട​ന്നാ​ക്ര​മ​ണ​മെ​ന്നാ​യി. വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ങ്ങ​ളി​ൽ കേ​​ന്ദ്ര ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന്​ നീ​ക്ക​മു​ണ്ടാ​യ​പ്പോ​ഴെ​ല്ലാം ഈ ​നി​ല​പാ​ടാ​ണ്​ സി.​പി.​എം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത്​.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ഇ.​ഡി റെ​യ്ഡോ​ടെ ഇ​ത്​ ശ​ക്​​ത​മാ​ക്കു​ക​യും ചെ​യ്തു. ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​യ്യേ​റ്റം ന​ട​ന്ന ഈ ​സ​മ​ര​ത്തെ കു​റി​ച്ച്​ ‘‘റെ​യ്ഡി​നെ​തി​രെ സം​സ്ഥാ​ന​ത്ത്​ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം ജ​ന​കീ​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ മു​ന്നോ​ട്ടു​വ​രു​ന്ന പാ​ർ​ട്ടി​യു​ടെ ക​രു​ത്താ​ണ്​’’ എ​ന്നാ​ണ്​ സി.​പി.​എം അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട്​ അ​തി​ൽ നി​ന്ന് പി​ന്നാ​ക്കം​പോ​യി. ‘‘അ​ഞ്ചെ​ട്ട് മ​ണി​ക്കൂ​ർ പ്ര​തി​ഷേ​ധം നീ​ണ്ട​പ്പോ​ഴു​ള്ള സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ് അ​വ​സാ​ന​മു​ണ്ടാ​യ​തെ​ന്നും അ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​യി​രു​ന്നു’’ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍റെ നി​ല​പാ​ട്​ മാ​റ്റം.

ഇ.​ഡി കേ​സി​ൽ ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​വ​ർ​ത​ന്നെ നോ​ക്കു​മെ​ന്നു​കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു. ഇ​തി​ന്​ ശേ​ഷ​മാ​ണ്​ വീ​ണ്ടും രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണെ​ന്നും രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നു​മു​ള്ള ഇ​പ്പോ​ഴ​ത്തെ സ​മീ​പ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ED raidpolitical targetCPMPA Mohammed Riyas
Next Story