Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.എസ് പ്രത്യേക ക്ഷണിതാവായി തുടർന്നേക്കും; കോടിയേരി രണ്ടാം വട്ടവും സെക്രട്ടറിയാവും
text_fieldsbookmark_border
തൃശൂര്‍: പുതിയ സി.പി.എം സംസ്ഥാന സമിതിയുടെ അംഗബലം 88 ആവും. അര ഡസനോളം പുതുമുഖങ്ങള്‍ പുതിയ സംസ്ഥാന സമിതിയിലേക്ക് കടന്നുവരുമെന്നാണ് സൂചന. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ നിലവിലെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടും. തലമുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് സംസ്ഥാന സമിതിയില്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക ക്ഷണിതാവ് എന്ന നിലയില്‍ പങ്കെടുക്കുന്നത് തുടർന്നേക്കും.
വി.എസ് ഇറങ്ങിപ്പോയ 2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനം 87 അംഗ സംസ്ഥാന സമിതിയെ ആണ് തെരഞ്ഞെടുത്തത്. ഒരു സ്ഥാനം ഒഴിച്ച് ഇട്ടിരുന്നു. വി.എസിനെ ഉൾപ്പെടുത്താനാണിത് എന്നായിരുന്നു അഭ്യൂഹമെങ്കിലും അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയുടെ ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയത്. പിന്നീട് 87 അംഗ സംസ്ഥാന സമിതിയില്‍ വി.വി. ദക്ഷിണാമൂര്‍ത്തി മരിച്ചതോടെ അംഗബലം 86 ആയി.രണ്ട് ഒഴിവിലേക്ക് പുതുതായി ജില്ല സെക്രട്ടറിമാരായ പി. ഗഗാറിന് (വയനാട്), ഇ.എൻ. മോഹന്‍ദാസ് എന്നിവര്‍ വരുമെന്ന് ഉറപ്പാണ്.
നിലവിലെ സംസ്ഥാന സമിതിയില്‍ നിന്ന് ടി.കെ. ഹംസ, ആർ. ഉണ്ണികൃഷ്ണ പിള്ള, പി. ഉണ്ണി, പി.കെ. ഗുരുദാസൻ, കെ.എം. സുധാകരൻ, കോലിയക്കോട് കൃഷ്ണന് നായർ, പി.എ. മുഹമ്മദ്, പി.പി. വാസുദേവന്‍ തുടങ്ങിയവര്‍ ഒഴിവാകാനാണ് സാധ്യത. പകരം തിരുവനന്തപുരത്ത് നിന്ന് ജയന്‍ബാബു, വി.കെ. മധു, കാട്ടാക്കട ശശി എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. കൊല്ലത്ത് നിന്ന് ജയമോഹൻ, കെ.സോമപ്രസാദ് എന്നിവരാണ് പരിഗണനയിൽ. സോമപ്രസാദിനാണ് മുന്‍തൂക്കം. എറണാകുളത്ത് നിന്ന് മുന്‍ ജില്ല സെക്രട്ടറിയായ ഗോപി കോട്ടമുറിക്കല്‍ വന്നേക്കും. സി.കെ. മണിശങ്കറും പരിഗണനയിലുണ്ട്. കാസര്‍കോട് നിന്ന് വി.പി.പി. മുസ്തഫയുടെയും ഡി.വൈ.എഫ്ഐ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് റിയാസിെൻറയും സ്ഥാനക്കയറ്റം ഏതാണ്ട് ഉറപ്പാണ്.
കോഴിക്കോട് നിന്ന് ജില്ല സെക്രട്ടറി പി. മോഹനെൻറ ഭാര്യ കൂടിയായ കെ.കെ. ലതികയും സാധ്യത കല്പിക്കുന്നവരിലുണ്ട്. പി.കെ. ശശി, കെ.എസ്. സലീഖ, എം. പ്രകാശന്, എന്നിവര്‍ക്കും സാധ്യതയുണ്ട്. 95 വയസ്സിലേക്ക് എത്തുന്ന വി.എസ്. അച്യുതാനന്ദനെ പ്രായാധിക്യം കാരണം ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹം നേരത്തെ ഉയര്‍ന്നുവെങ്കിലും ഭരണപരിഷ്ക്കാര കമീഷന് അധ്യക്ഷ സ്ഥാനം വഹിക്കുകയും സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. മാത്രമല്ല സംസ്ഥാന നേതൃത്വം വി.എസിനെ ഇപ്പോള്‍ ഒരു ഭീഷണിയായി കാണുന്നുമില്ല. വി.എസിനെ ഒഴിവാക്കുന്നത് അനാവശ്യ വിവാദങ്ങളിലേക്ക് പാര്‍ട്ടിയെ കൊണ്ട് എത്തിക്കുമെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുമുണ്ട്. അതിനാല്‍ തുടരട്ടെ എന്ന സമീപനമാണ് സംസ്ഥാന നേതൃത്വത്തിനും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story