You are here

പാർട്ടി മന്ത്രിമാർ പ്രവർത്തകരിൽനിന്ന് ഒഴിഞ്ഞുമാറുന്നു -സി.പി.എം സംസ്ഥാന സമിതി

  • ഗാഡ്​ഗിൽ റിപ്പോർട്ട്​ പരിഗണിക്കണമെന്ന് ആവശ്യം

  • വീടുകളിലെ​ നിർബന്ധിത പിരിവ്​ പാർട്ടിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നു

  • സം​സ്ഥാ​ന​ത്തോ​ടു​ള്ള കേ​ന്ദ്ര​ത്തി​െൻറ പ്ര​തി​കൂ​ല​സ​മീ​പ​നം രാ​ഷ്​​ട്രീ​യ​വി​ഷ​യ​മാ​യി ഏ​റ്റെ​ടു​ക്കും

23:07 PM
22/08/2019

തിരുവനന്തപുരം: സി.പി.എം മന്ത്രിമാർക്കെതിരെ സംസ്ഥാന സമിതിയിൽ വിമർശനം. പ്രവർത്തകർക്ക്​ പലപ്പോഴും മന്ത്രിമാരെ കാണാൻ കഴിയുന്നില്ല. മന്ത്രിമാർ പ്രവർത്തകരെ കാണാതെ ഒഴിഞ്ഞുമാറി ​േപാവുകയാണ്​​. ഇത്​ തിരുത്തണമെന്ന്​ ആവശ്യമുയർന്നു.
വീടുകളിൽനിന്ന്​ നിർബന്ധിത പിരിവ്​ നടത്തുന്നത്​ പാർട്ടിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നെന്നും വിമർശനമുണ്ടായി​. പരിവിനോട്​ മുഖംതിരിക്കുന്ന വീട്ടുകാരോട്​ പ്രവർത്തകർ പലപ്പോഴും പ്രതികാരനടപടി​ കൈക്കൊള്ളുന്നു​. വീട്ടുകാരോട്​ തട്ടിക്കയറുകയും തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്​. ഇത്​  അവസാനിപ്പിക്കാൻ എല്ലാതലത്തിലുള്ള ഘടകങ്ങൾക്കും കർശന നിർദേശം നൽകണം. രാഷ്​ട്രീയ വിയോജിപ്പുള്ളവരോട്​ ആശയ  സംവാദത്തിന്​ വേണം ശ്രമിക്കാനെന്നും അഭിപ്രായമുയർന്നു.

അതേസമയം, സം​സ്ഥാ​ന​സ​മി​തി​യി​ൽ ആ​ദ്യ​മാ​യി​ ഗാ​ഡ്​​ഗി​ൽ റി​പ്പോ​ർ​ട്ടി​ന്​ അ​നു​കൂ​ല​മാ​യി​ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. വ്യാ​ഴാ​ഴ്​​ച സ​ർ​ക്കാ​റി​​​​​െൻറ  പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച രേ​ഖ​യി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ലാ​ണ്​ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തി​​​​​െൻറ മു​ൻ​നി​ല​പാ​ടി​നെ തി​രു​ത്തി​യ​ത്. പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​ൻ മു​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്​​ധ​സ​മി​തി​യു​ടെ (മാ​ധ​വ്​ ഗാ​ഡ്​​ഗി​ൽ ക​മ്മി​റ്റി) നി​ർ​േ​ദ​ശ​ത്തി​നെ​തി​രെ സാ​മു​ദാ​യി​ക​സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന്​ ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ത്തി​യ​തി​ൽ മു​ൻ​പ​ന്തി​യി​ൽ സി.​പി.​എ​മ്മും ഉ​ണ്ടാ​യി​രു​ന്നു.

കേ​ര​ള​പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക്കി​ടെ ആ​യി​രു​ന്നു ഗാ​ഡ്​​ഗി​ൽ​അ​നു​കൂ​ല അ​ഭി​പ്രാ​യം​ ഉ​യ​ർ​ന്ന​ത്. പ​രി​സ്ഥി​തി​ക്ക്​ ഇ​ണ​ങ്ങു​ന്ന​താ​വ​ണം കേ​ര​ള​ത്തി​​​​​െൻറ പു​ന​ർ​നി​ർ​മാ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഗാ​ഡ്​​ഗി​ൽ റി​പ്പോ​ർ​ട്ട്​ ത​ള്ളാ​വു​ന്ന​ത​ല്ല. ത​​​​​െൻറ റി​പ്പോ​ർ​ട്ട്​ അ​േ​ത​പ​ടി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ഗാ​ഡ്​​ഗി​ൽ പോ​ലും നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല. ജ​ന​കീ​യ​ച​ർ​ച്ച​ക്ക്​ വി​ധേ​യ​മാ​ക്കി​യേ റി​​പ്പോ​ർ​ട്ട്​  ന​ട​പ്പാ​ക്കാ​വൂ​വെ​ന്നാ​ണ്​ ഗാ​ഡ്​​ഗി​ൽ പ​റ​ഞ്ഞ​ത്. റി​പ്പോ​ർ​ട്ട്​ അ​വ​ഗ​ണി​ക്ക​രു​ത്. അ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​വേ​ണം പു​ന​ർ​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

സ​ർ​ക്കാ​റി​​​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ത​ർ​ക്ക​മി​ല്ലെ​ന്നും പൊ​തു​വെ ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന സെ​ക്ര​​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ അ​വ​ത​രി​പ്പി​ച്ച രേ​ഖ പ​റ​യു​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​വേ​ണം. അ​തി​ൽ ഇ​ട​പെ​ട​ല​ും ജാ​ഗ്ര​ത​യും വേ​ണം. തു​ട​ങ്ങി​വെ​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ  സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണം.

കേ​ര​ളം ക​ടു​ത്ത സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലാ​ണ്. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ഒ​രു സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ല. 2018ലെ ​പ്ര​ള​യ​ത്തി​ലും കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ മ​തി​യാ​യ സ​ഹാ​യം ല​ഭി​ച്ചി​ല്ല. ഇ​ത്ത​വ​ണ​യും അ​തു​ത​ന്നെ​യാ​ണ്​ സ്ഥി​തി. സം​സ്ഥാ​ന​ത്തോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​​​​​െൻറ പ്ര​തി​കൂ​ല സ​മീ​പ​നം രാ​ഷ്​​ട്രീ​യ​വി​ഷ​യ​മാ​യി ഏ​റ്റെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു. 

മു​ഖ്യ​മ​ന്ത്രി​ ആ​ക്ര​മി​ക്ക​പ്പെ​ടു​േ​മ്പാ​ൾ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്ക​ണ​മെ​ന്ന്​ ച​ർ​ച്ച​യി​ൽ ഒ​രം​ഗം പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച യോ​ഗം സ​മാ​പി​ക്കും.
 
Loading...
COMMENTS