You are here
കോൺഗ്രസും ബി.ജെ.പിയും തുല്യ അപകടകാരികളല്ലെന്ന് സി.പി.എം കരട് രാഷ്ട്രീയ പ്രമേയം
ന്യൂഡൽഹി: ബി.ജെ.പിയെയും കോൺഗ്രസിനെയും തുല്യ അപകടകാരികളായി പരിഗണിക്കാനാകില്ലെന്ന് സി.പി.എം കരട് രാഷ്ട്രീയ പ്രമേയം. പ്രാദേശിക പാർട്ടികളുമായി ദേശീയ തലത്തിലുള്ള സഖ്യവും സി.പി.എം പാടെതള്ളുന്നു. അധികാരത്തിൽ ബി.െജ.പിയാണ്. ആർ.എസ്.എസുമായി അടിസ്ഥാന ബന്ധമുള്ളതും അവർക്കാണ്. അതിനാലാണ് ബി.ജെ.പിയെ മുഖ്യശത്രുവായി കാണുന്നത്. ബി.ജെ.പി അധികാരത്തിൽ വരുേമ്പാൾ ഭരണകൂട അധികാരങ്ങളിലും സ്ഥാപനങ്ങളിലും ആർ.എസ്.എസിന് പ്രവേശനം ലഭിക്കുന്നു.
കോൺഗ്രസിനെ മറികടന്ന് വൻകിട ബൂർഷ്വാസി-ഭൂപ്രഭു വർഗത്തിെൻറ പ്രമുഖ പാർട്ടിയായി ബി.ജെ.പി മാറി. ബി.ജെ.പിയെ വിമർശിക്കുേമ്പാഴും സ്വച്ഛാധിപത്യപരമെന്ന് മാത്രമാണ് കരട് പ്രമേയത്തിൽ അതിെൻറ സ്വഭാവത്തെ വിശേഷിപ്പിക്കുന്നത്. ഫാഷിസ്റ്റ് സ്വഭാവമാണ് ബി.ജെ.പിക്ക് എന്ന ഇടത് ബുദ്ധിജീവികളുടെ നിലപാടിനെ തള്ളുന്നതാണ് ഇത്.
ബി.ജെ.പിയുടെ വർഗസ്വഭാവമുള്ള പാർട്ടിയെന്നാണ് കോൺഗ്രസിനെ സി.പി.എം വിലയിരുത്തുന്നത്. മതേതര പാർട്ടിയെന്ന് പറയുേമ്പാഴും വർഗീയശക്തികൾക്ക് എതിരായ പോരാട്ടത്തിൽ സ്ഥിരതയില്ല. നവ ഉദാരീകരണ നയത്തിന് വഴിയൊരുക്കിയ കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിൽ ഏർപ്പെട്ടു. പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന നിലയിലും ഇൗ നയങ്ങൾതന്നെ നടപ്പാക്കുന്നു. ഇൗ നയങ്ങളെ എതിർക്കേണ്ടതുണ്ട്.
വൻകിട ബൂർഷ്വാസി-ഭൂപ്രഭു വർഗത്തിെൻറ താൽപര്യം പ്രതിനിധാനം ചെയ്യുകയും സാമ്രാജ്യത്വ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതിനാൽ കോൺഗ്രസിനെ സഖ്യകക്ഷിയായോ മിത്രമായോ കരുതി തന്ത്രപരമായ നിലപാട് സ്വീകരിക്കാൻ കഴിയില്ല. പക്ഷേ, ബി.ജെ.പി ഇന്ന് അധികാരത്തിൽ ഇരിക്കുന്ന സാഹചര്യത്തിൽ പാർലമെൻറിൽ യോജിക്കുന്ന പ്രശ്നങ്ങളിൽ കോൺഗ്രസും മറ്റ് മതേതര പ്രതിപക്ഷ പാർട്ടികളുമായി തന്ത്രപരമായി സഹകരിക്കും. വർഗീയ ഭീഷണിക്ക് എതിരെ ജനങ്ങളെ അണിനിരത്താൻ പാർലമെൻറിന് പുറത്ത് എല്ലാ മതേതര പ്രതിപക്ഷ ശക്തികളുമായും സഹകരിക്കും. കോൺഗ്രസിലെയും മറ്റ് ബൂർഷ്വാ പാർട്ടികളിലെയും അണികളെ ആകർഷിക്കുന്ന തരത്തിൽ വർഗ-ബഹുജന സംഘടനകളുടെ സംയുക്ത പ്രവർത്തനം സംഘടിപ്പിക്കും. ഒരു സംസ്ഥാനത്തെ പ്രാദേശിക പാർട്ടികളുടെ രാഷ്ട്രീയവും റോളും പരിഗണിച്ചേ അവയുമായുള്ള തന്ത്രപരമായ നിലപാട് സ്വീകരിക്കാവൂ എന്നും പാർട്ടി ചൂണ്ടികാട്ടുന്നു.