സി.പി.എം ദുർബലമായ ഇടങ്ങളിൽ കോൺഗ്രസിന് വോട്ടു ചെയ്യും -പി. മോഹനൻ
text_fieldsകോഴിക്കോട്: ഭരണത്തിെൻറ തണലിൽ ഹിന്ദുത്വ ഭീകര -തീവ്രവാദ ശക്തികൾ രാജ്യത്ത് ഫാഷിസം വളർത്തുന്ന സാഹചര്യത്തിൽ വിജയ സാധ്യതയുള്ള മണ്ഡലത്തിൽ മാത്രമേ സി.പി.എം മത്സരിക്കുകയുള്ളൂവെന്നും അല്ലാത്ത ഇടങ്ങളിൽ ബി.ജെ.പിക്കെതിരെ കൈപ്പത്തിക്ക് വോട്ടു ചെയ്യുമെന്നും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പ്രസ്താവിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സ്വപ്നനഗരിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുർബലമായ സ്ഥലങ്ങളിൽ മത്സരിച്ച് വോട്ട് വിഭജിച്ച് ബി.ജെ.പിക്ക് അനുകൂലമാക്കേണ്ട കാര്യമില്ല. ഇേപ്പാൾ ഒരു കൈപ്പിഴ വന്നാൽ പിന്നീട് അത് തിരുത്താൻ അഞ്ചു വർഷം കഴിയണെമന്നതാണല്ലോ തെരെഞ്ഞടുപ്പ് രീതി. എന്നാൽ, അഞ്ചു വർഷം കഴിഞ്ഞാൽ രാജ്യത്തെ പൗരന്മാർക്ക് വോട്ടു ചെയ്യാൻ കൈകൾ ഉണ്ടാകുമോയെന്നതും സംശയമാണ്. രാഷ്ട്രീയ വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നിലപാടുകളാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
