Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെരഞ്ഞെടുപ്പ്​ പരാജയം;...

തെരഞ്ഞെടുപ്പ്​ പരാജയം; തുടർ നടപടികൾക്ക്​ തുടക്കമിട്ട്​ സി.പി.എം

text_fields
bookmark_border
CPM
cancel

തിരുവനന്തപുരം: ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലെ പാർട്ടിയുടെ പരാജയം ഗൗരവതരമെന്ന കേന്ദ്ര കമ്മിറ്റി വില യിരുത്തലിൽ തുടർ നടപടികൾക്ക്​ തുടക്കമിട്ട്​ സി.പി.എം സംസ്ഥാന നേതൃത്വം. പാർലമ​െൻറ്​ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ െ കുറിച്ചുള്ള സമ്പൂർണ അവലോകനത്തിനുള്ള ആറ്​ ദിവസത്തെ നേതൃയോഗം തിരുവനന്തപുരത്ത്​ തുടങ്ങി​. ആദ്യ മൂന്ന്​ ദിവസ ം സംസ്ഥാന സെക്ര​േട്ടറിയറ്റും തുടർന്ന് സംസ്ഥാന സമിതിയുമാണ്​ ചേരുക​. ജൂൺ ഏഴ്​ മുതൽ ഒമ്പത്​ വരെ ചേർന്ന കേ​ന്ദ്ര ക മ്മിറ്റി സംസ്ഥാന നേതൃത്വത്തി​​െൻറ കണക്കുകൂട്ടൽ തെറ്റിച്ചുണ്ടായ വലിയ തോൽവിയിൽ ഗൗരവചർച്ചയും നടപടിയും നിർദേശിച്ചിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടുത്തദിവസം തന്നെ തിരുവനന്തപുര​െത്തത്തും.

‘വോ​െട്ടടുപ്പിന്​ ശേഷവും ഭൂരിപക്ഷം സീറ്റുകൾ നേടാൻ കഴിയുമെന്ന് സംസ്ഥാനത്തെ സഖാക്കൾ​ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷം സീറ്റുകളും നഷ്​ടപ്പെട്ടത്​ ലക്ഷമോ അതിലേറെയോ വോട്ടി​​െൻറ വ്യത്യാസത്തിലാണ്​. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലെ പരാജയം ഗൗരവപ്പെട്ട കാര്യമാണ്​. തെറ്റുകളും കുറവുകളും തിരുത്തുന്നതിനും ഉചിതമായ നടപടി സംസ്ഥാന കമ്മിറ്റി കൈക്കൊള്ളണ’മെന്നായിരുന്നു​ കേന്ദ്ര കമ്മിറ്റിയുടെ നിർദേശം.

ശബരിമല സുപ്രീംകോടതി വിധിയിൽ സർക്കാറും പാർട്ടിയും കൈക്കൊണ്ട നടപടി ശരിയായിരു​െന്നങ്കിലും പതിവായി സി.പി.എമ്മിന്​ വോട്ട്​ ചെയ്​തിരുന്നവരിൽ ഒരുവിഭാഗത്തെ ആകർഷിക്കാൻ യു.ഡി.എഫിനും ബി.ജെ.പിക്കും കഴിഞ്ഞു എന്നും കേന്ദ്ര, സംസ്ഥാന നേതൃത്വം വിലയിരുത്തി. വനിത മതിലിന്​ ശേഷം രണ്ട്​ സ്​ത്രീക​ൾ ശബരിമല ദർശനം നടത്തിയതിനെ യു.ഡി.എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ഇൗ പ്രചാരണം പാർട്ടി അനുഭാവികളിൽ ഉണ്ടാക്കിയ ആഘാതം ഒാരോയിടത്തും​ ഒാരോരീതിയിലായിരുന്നു. പാർട്ടിയിൽനിന്ന്​ അകന്നവർ വ്യത്യസ്​തരീതിയിൽ കോൺഗ്രസിനും ബി.ജെ.പിക്കും വോട്ട്​ ചെയ്​​െതന്നും വിലയിരുത്തിയിട്ടുണ്ട്​. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ഗഹൃസന്ദർശനത്തി​​െൻറ പ്രതികരണവും യോഗം ചർച്ചചെയ്യും.

കേരളത്തിൽ സീറ്റ്​ നേടാനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെ​െട്ടങ്കിലും 15.56 ശതമാനം വോട്ടുകൾ നേടാനായത്​ അതിയായ ഉത്​കണ്​ഠ ഉളവാക്കുന്ന കാര്യമെന്നും സി.സി വിലയിരുത്തി. കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച തടയാൻ ക്ഷമാപൂർവവും ഏകോപിതവുമായ രാഷ്​ട്രീയ-പ്രത്യയശാസ്​ത്ര-സംഘടന പ്രവർത്തനവും ആവശ്യമാണ്​. കൂടാതെ പാർട്ടിയുടെ ചില പരമ്പരാഗത ശക്​തികേന്ദ്രങ്ങളിലും ചോർച്ചയുണ്ടായി. പാർട്ടിയുടെ അശ്രാന്തപരിശ്രമവും സർക്കാറി​​െൻറ നല്ല പ്രവർത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത്​ എന്തുകൊണ്ടെന്ന് ഗൗരവമായി പരിശോധിക്കണം. രാഷ്​ട്രീയ അതിക്രമങ്ങൾ വഴി എതിരാളികൾക്ക്​ സി.പി.എമ്മിനെ അ​ക്രമകാരികളായി ചിത്രീകരിക്കാൻ​ അവസരം നൽകുന്നില്ലെന്ന്​ ഉറപ്പ്​ വരുത്തണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimmeeting
News Summary - CPIM kerala meeting
Next Story