സി.പി.ഐയിൽ ഭിന്നത വാർത്ത അടിസ്ഥാനരഹിതമെന്ന്
text_fieldsതിരുവനന്തപുരം: കാനത്തിനെതിരെ സി.പി.െഎയിൽ പടപ്പുറപ്പാട് എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന്പാർട്ടി അസി. സെക്രട്ടറി അറിയിച്ചു. ഇടതു ജനാധിപത്യ മുന്നണി സർക്കാറിെൻറ ചില നടപടികൾ സി.പി.െഎ വിമർശനപരമായി ചൂണ്ടിക്കാട്ടിയത് സംസ്ഥാന എക്സിക്യൂട്ടിവിെൻറ െഎകകണ്േഠ്യനയുള്ള തീരുമാനപ്രകാരമാണ്.
ആ തീരുമാനങ്ങളെ മേയ് 27, 28 തീയതികളിൽ ചേർന്ന സംസ്ഥാന കൗൺസിൽ െഎകകണ്േഠ്യന അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യം വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പരസ്യമായി വ്യക്തമാക്കുകയും ചെയ്തതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനാണ് അത്തരം വിമർശനം നടത്തിയിട്ടുള്ളത്.
സി.പി.െഎയിൽ കാനം ചേരിയും കാനംവിരുദ്ധ ചേരിയും ഇല്ല. ഒരു ജനാധിപത്യ പാർട്ടിയെന്ന നിലയിൽ അഭിപ്രായപ്രകടനങ്ങൾക്ക് പാർട്ടിയിൽ ഒരു വിലക്കുമില്ല. അവസാനം െഎകകണ്േഠ്യന തീരുമാനമെടുക്കുന്നതാണ് പാർട്ടി ശൈലി. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശത്രുപക്ഷത്തുള്ള ചിലർ നടത്തുന്ന നീക്കങ്ങളിൽ ‘മാധ്യമ’ത്തെപ്പോലെയുള്ള പത്രം പങ്കാളിയാകരുതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
