Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപാർട്ടി കൗൺസിലിൽ...

പാർട്ടി കൗൺസിലിൽ വിമർശനം; റവന്യൂമന്ത്രി വീഴ്​ച ഏറ്റുപറഞ്ഞു

text_fields
bookmark_border
പാർട്ടി കൗൺസിലിൽ വിമർശനം; റവന്യൂമന്ത്രി വീഴ്​ച ഏറ്റുപറഞ്ഞു
cancel

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനത്തിന്​ നേതൃത്വം നൽകാൻ റവന്യൂമന്ത്രി സമയത്തും കാലത്തും എത്തിയില്ലെന്ന്​ സി.പി.​െഎ സംസ്ഥാന കൗൺസിലിൽ വിമർശനം. വീഴ്​ച മന്ത്രി ഇ. ചന്ദ്രശേഖരൻ അംഗീകരിച്ചു. പുനരുദ്ധാരണ പാക്കേജിനെ കുറിച്ച്​ കൃത്യമായ ധാരണ പാർട്ടിക്കുണ്ടാവണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രളയ കാലത്ത് വിദേശയാത്ര നടത്തിയ മന്ത്രി കെ. രാജുവിനുനേരെയും രൂക്ഷ വിമർശനമുയർന്നു.

ഇടുക്കിയിലും ഉരുൾപൊട്ടലിൽ മരണം സംഭവിച്ച കോഴിക്കോട്​ അടക്കമുള്ള പ്രദേശങ്ങളിലും മന്ത്രി എത്തിയില്ലെന്നായിരുന്നു വിമർശനം. എന്നാൽ, പ്രവർത്തനം ഏകോപിപ്പിക്കാൻ താൻ മുഖ്യമന്ത്രിക്കൊപ്പം തലസ്ഥാനത്ത്​ തങ്ങേണ്ടിവന്നതിനാലാണ്​ ദുരന്ത പ്രദേശങ്ങളിൽ എത്താൻ കഴിയാതിരുന്നതെന്ന്​ മന്ത്രി വിശദീകരിച്ചു. ഇൗ വീഴ്​ച അംഗീകരിക്കു​െന്നന്ന്​ അദ്ദേഹം സമ്മതിച്ചതോടെ മറ്റ്​ അഭിപ്രായങ്ങൾ ഉയർന്നില്ല.

കൃഷി, റവന്യൂ, മൃഗസംരക്ഷണം, ക്ഷീരം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പാർട്ടിക്ക്​ പുനരുദ്ധാരണ ​പാക്കേജിനെ കുറിച്ച്​ വ്യക്തമായ ധാരണ വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. എന്തും എവിടെയും നിർമിക്കാൻ അനുമതി നൽകുന്നതും പരിസ്ഥിതിയെ മറക്കുന്നതുമായ നടപടി സർക്കാറി​​​െൻറ ഭാഗത്ത്​ നിന്നുണ്ടാവരുത്​. മൂന്നാറിൽ മാ​​ത്രമല്ല, പെരിയാർ, പമ്പ, ഭാരതപ്പുഴ നദീതീരങ്ങളിലും നിർമാണം നടത്തിയത്​ പ്രശ്​നം രൂക്ഷമാക്കിയെന്നും അഭിപ്രായമുയർന്നു. പുനർനിർമാണവുമായി ബന്ധപ്പെട്ട അഭിപ്രായ സ്വരൂപണത്തിന്​ സി. അച്യുതമേനോൻ സ​​െൻററി​​​െൻറ സഹകരണത്തോടെ ഒക്​ടോബറിൽ ശിൽപശാല സംഘടിപ്പിക്കുമെന്നും നിർദേശം സർക്കാറിന്​ സമർപ്പിക്കുമെന്നും​ നേതൃത്വം റിപ്പോർട്ട്​ ചെയ്​തു.

വിവാദ വിദേശ യാത്ര നടത്തിയ മന്ത്രി കെ. രാജുവിനെ സംസ്ഥാന നിർവാഹക സമിതി പരസ്യമായി ശാസിച്ചതിനെ കൗൺസിൽ ​െഎകകണ്​ഠ്യേന അംഗീകരിച്ചു. മന്ത്രിയിൽനിന്ന്​ ജാഗ്രതക്കുറവുണ്ടായി. ദുരന്തകാലത്തെ യാത്ര ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. മന്ത്രിസ്ഥാനത്തിരുന്ന്​ ഇത്തരം തെറ്റ്​ ചെയ്യുന്നത്​ ശരിയല്ല. പാർട്ടി പ്രതിച്ഛായക്ക്​ കോട്ടം തട്ടി. പാർട്ടിയുടെ സൽപ്പേരിന്​ ത​​​െൻറ പ്രവർത്തനം മങ്ങലേൽപിച്ചെന്ന്​ സമ്മതിച്ച കെ. രാജു, പാർട്ടി നടപടി മനസ്സറിഞ്ഞ്​ ഉൾക്കൊള്ളു​െന്നന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e chandrasekharancpi state councilrevenue ministermalayalam newspolitics news
News Summary - CPI State Council Revenue Minister E Chandrasekharan -Politics news
Next Story