സി.പി.െഎയിൽ ഭിന്നത ശക്തം: മണ്ഡലം സമ്മേളനം റദ്ദാക്കണമെന്ന് മുഹ്സിൻ വിഭാഗം
text_fieldsപാലക്കാട്: മുഹമ്മദ് മുഹ്സിൻ എം.എൽ.എയും സി.പി.െഎ പാലക്കാട് ജില്ല ഘടകവും തമ്മിലുള്ള ഭിന്നത മൂർച്ഛിച്ചു. പട്ടാമ്പി മണ്ഡലം സമ്മേളനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ല-സംസ്ഥാന നേതൃത്വങ്ങൾക്ക് എം.എൽ.എയോടടുപ്പമുള്ള പ്രവർത്തകർ പരാതി നൽകി. ഇതോടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന നേതൃത്വം നിർബന്ധിതമായതായി സൂചനയുണ്ട്. ജനുവരി 28ന് വല്ലപ്പുഴയിൽ നടന്ന മണ്ഡലം സമ്മേളനം റദ്ദാക്കണമെന്ന് കാണിച്ച് ജില്ല കമ്മിറ്റിക്കും സംസ്ഥാന കൗൺസിലിനും വെവ്വേറെ പരാതികളാണ് പ്രവർത്തകർ നൽകുന്നത്.
ചില മുതിർന്ന നേതാക്കളുടെ പരോക്ഷ പിന്തുണ നീക്കത്തിനുണ്ടെന്നാണ് സൂചന. നടപടികൾ വെട്ടിച്ചുരുക്കി ഒരു ദിവസം മാത്രമായി നടന്ന മണ്ഡലം സമ്മേളനത്തിൽ കീഴ്്വഴക്കങ്ങൾ ലംഘിക്കപ്പെെട്ടന്നാണ് പരാതിയുടെ കാതൽ. ഷൊർണൂർ, വല്ലപ്പുഴ ലോക്കൽ കമ്മിറ്റികളിൽനിന്ന് പ്രതിനിധികളെ കൂടാതെ, സ്വന്തക്കാരെ കയറ്റി അച്ചടക്കം ലംഘിച്ചെന്നും ആരോപിക്കുന്നു. വിഭാഗീയ പ്രവർത്തനങ്ങളുടെയും തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നിലപാട് അട്ടിമറിച്ചതിെൻറയും പേരിൽ നടപടിക്ക് വിധേയനായ വ്യക്തിയെ മണ്ഡലം സെക്രട്ടറിയാക്കിയത് ജില്ല സെക്രട്ടറിയുടെ താൽപര്യം സംരക്ഷിക്കാനാണെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
