രാഷ്ട്രീയ-ബഹുജന സംഘടനകളുടെ ഏകോപനത്തിന് സി.പി.െഎ
text_fieldsന്യൂഡൽഹി: നവ ഉദാരീകരണ നയങ്ങൾക്കും ഫാഷിസ്റ്റ് അക്രമങ്ങൾക്കും എതിരായ പ്രതിരോധത്തിന് രാഷ്ട്രീയ- ബഹുജന സംഘടനകളെ ഏകോപിപ്പിക്കണമെന്ന്, കോൺഗ്രസിെൻറ പേരെടുത്ത് പറയാതെ സി.പി.െഎ. എന്നാൽ, അതിനെ രാഷ്ട്രീയ ബദലായി കാണരുത്. 23ം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം വ്യാഴാഴ്ച പുറത്തിറക്കും. തെരഞ്ഞെടുപ്പ് തന്ത്രം രൂപവത്കരിക്കാൻ സംസ്ഥാന ഘടകങ്ങൾക്ക് വലിയ അധികാരം നൽകുന്നതാവും കരട്. രാജ്യത്തിന് ഒരൊറ്റ തെരഞ്ഞെടുപ്പ് തന്ത്രമല്ലയുള്ളത് എന്ന സമീപനമാണ് പാർട്ടി സ്വീകരിക്കുക. കഴിഞ്ഞ വിശാഖപട്ടണം ദേശീയ കൗൺസിൽ അംഗീകരിച്ച കരടാണിത്. കോൺഗ്രസ് ഉൾപ്പെടെ എല്ലാ മതേതര പാർട്ടികളെയും ഒന്നിപ്പിക്കണമെന്ന രാഷ്ട്രീയ ലൈനാണ് സി.പി.െഎക്ക് എന്ന് സി.പി.എം കരട് രാഷ്ട്രീയ പ്രമേയത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
കരട് രാഷ്ട്രീയ പ്രേമയം പുറത്തിറങ്ങുേമ്പാൾ സി.പി.െഎ നിലപാട് വ്യക്തമാവുമെന്ന് ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ‘മാധ്യമ’ത്തോട് പറഞ്ഞു. ദേശീയ കൗൺസിൽ അംഗീകരിച്ച കരടിൽ പറയുന്നത്: ആർ.എസ്.എസിെൻറയും മോദി സർക്കാറിെൻറയും വർഗീയ, ഫാഷിസ്റ്റ് അക്രമങ്ങൾക്കെതിരെ ബഹുജന പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമത്തെ ഇടത് െഎക്യവുമായി കൂട്ടിയോജിപ്പിച്ച് ആശയക്കുഴപ്പം ഉണ്ടാക്കരുത്. ഇവരെ ചെറുക്കാൻ എല്ലാ രാഷ്ട്രീയ-ബഹുജന സംഘടനകളുടെയും വിശാല ഏകോപനം വേണം. അതിനെ ഒരു രാഷ്ട്രീയ ബദലായോ തെരഞ്ഞെടുപ്പ് സഖ്യമായോ കാണാൻ പാടില്ല. തെരഞ്ഞെടുപ്പിനെ നേരിടുേമ്പാഴാണ് തന്ത്രങ്ങൾ രൂപവത്കരിക്കേണ്ടത്.
ഇടതുപക്ഷത്തിനിടയിലെ, പ്രത്യേകിച്ചും കമ്യൂണിസ്റ്റുകൾക്കിടയിലെ ഭിന്നതയും പിളർപ്പും നമ്മുടെ യോഗ്യതയെയും സ്വത്വത്തെയും ചോദ്യംചെയ്യാൻ ഇടയാക്കുമെന്ന് പ്രമേയം ഒാർമിപ്പിക്കുന്നു. മിനിമം ജനാധിപത്യ പരിപാടിയിൽ േയാജിപ്പുള്ള പാർട്ടികളും ഗ്രൂപ്പുകളുമായി െഎക്യമുണ്ടാക്കണം. വ്യാഴാഴ്ച കേന്ദ്ര സെക്രേട്ടറിയറ്റ് അന്തിമരൂപം നൽകിയശേഷം വൈകീട്ട് മൂന്നിന് ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി വാർത്താസമ്മേളനത്തിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
