സുധാകർ റെഡ്ഡി: സമരവീര്യവും വിശ്വാസ്യതയും ഇഴചേർന്ന അമരക്കാരൻ
text_fieldsകൊല്ലം: 10ാം ക്ലാസിൽ പഠിക്കുമ്പോൾ പാഠപുസ്തകങ്ങൾക്കും ബ്ലാക്ക്ബോർഡിനും വേണ്ടി തുടങ്ങിയതാണ് സുരവരം സുധാകർ റെഡ്ഡിയെന്ന എസ്. സുധാകർ റെഡ്ഡിയുടെ സമരജീവിതം. ആ സമരവീര്യമാണ് മൂന്നാമതും സി.പി.െഎയെ നയിക്കാനുള്ള അവസരം അദ്ദേഹത്തെ ഏൽപ്പിക്കാൻ പാർട്ടി കോൺഗ്രസിനെ പ്രേരിപ്പിച്ചതും. എ.ബി. ബർദനു ശേഷം അങ്ങനെ പാർട്ടിയുടെ വിശ്വാസ്യത നൂറ്റിയൊന്ന് ശതമാനം തിളക്കത്തോടെ പിടിച്ചുപറ്റാൻ സുധാകർ റെഡ്ഡിക്ക് സാധിച്ചുവെന്നാണ് 23ാം പാർട്ടി കോൺഗ്രസ് വ്യക്തമാക്കുന്നതും.
മെഹബൂബ് നഗര്‍ ജില്ലയില്‍പ്പെട്ട പാരാമുരയിലെ കുഞ്ച്പോട് നിന്നാണ് എസ്. സുധാകര്‍ റെഡ്ഡിയുടെ ജീവിതം ആരംഭിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിെൻറ ഭാഗമായ തെലങ്കാന സായുധ സമര പോരാളിയായിരുന്ന സുരവരം വെങ്കിട് രാമറെഡ്ഡിയുടെ അഞ്ചു മക്കളില്‍ മൂത്തയാളായി 1942 മാര്‍ച്ച് 24നാണ് ജനിച്ചത്. സമീപ ജില്ലയായ കുര്‍ണൂലിലായിരുന്നു സ്കൂളും തുടര്‍ന്നുള്ള വിദ്യാഭ്യാസവും.
വിദ്യാർഥിയായിരിക്കുേമ്പാൾ പോരാട്ടത്തിനായി ഇറങ്ങിത്തിരിച്ച സുധാകര്‍ റെഡ്ഡി വെങ്കിടേശ്വര യൂനിവേഴ്സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തുതന്നെ എ.ഐ. എസ്.എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. രണ്ട് തവണ എ.ഐ.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് അധ്യക്ഷൻ. 1968ല്‍ സി.പി.െഎ ദേശീയ കൗണ്‍സില്‍ അംഗമായി. 70 കളുടെ മധ്യത്തോടെ സുധാകര്‍ റെഡ്ഡി സംസ്ഥാനത്ത് വീണ്ടും സജീവമായി. തുടര്‍ന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയായും പിന്നീട് സംസ്ഥാനസെക്രട്ടറിയായും അദ്ദേഹം െതരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ െഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി. 2012ല്‍ പട്നയില്‍ 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് ജനറല്‍ സെക്രട്ടറിയും. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവും എ.ഐ.ടി.യു.സി വര്‍ക്കിങ് വിമന്‍സ് കൗണ്‍സില്‍ ദേശീയ സെക്രട്ടറിയും അംഗന്‍വാടി വര്‍ക്കേഴ്സ് ഫെഡറേഷന് അഖിലേന്ത്യ കോ-കണ്‍വീനറുമായ ബി.വി. വിജയലക്ഷ്മിയാണ് ഭാര്യ. നിഖിലും കപിലുമാണ് മക്കള്‍.
കൊടിയിറക്കം കോൺഗ്രസ് ബന്ധത്തിൽ വ്യക്തത വരുത്താതെ
കൊല്ലം: ദേശീയതലത്തിൽ കോണ്ഗ്രസുമായുണ്ടാക്കേണ്ട ബന്ധത്തില്‍ വ്യക്തത വരുത്താതെ സി.പി.ഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയിറങ്ങി. ബി.ജെ.പി സര്‍ക്കാറിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുമായി വിശാല പ്ലാറ്റ്ഫോം വേണമെന്നല്ലാതെ, കോണ്‍ഗ്രസുമായി സഹകരണം വേണമോ എന്നതില്‍ പാർട്ടി കോൺഗ്രസ് സമാപിക്കുേമ്പാഴും വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസുമായി മാത്രമല്ല, സംഘ്പരിവാർ ശക്തികളെ പരാജയപ്പെടുത്തുന്നതിനായി ഇന്ത്യയിലെ എല്ലാ മതേതരശക്തികളുമായി യോജിച്ച പോരാട്ടം സംഘടിപ്പിക്കുമെന്ന് മാത്രം പറഞ്ഞ് വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറി.
സഹകരണം, ധാരണ തുടങ്ങിയ വിധത്തിലുള്ള ബന്ധമായിരിക്കും മറ്റു പാര്‍ട്ടികളുമായി സ്ഥാപിക്കുക. സഖ്യവും സഹകരണവും രണ്ടും രണ്ടാണ്. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മതേതര ജനാധിപത്യശക്തികളുമായി ധാരണയുണ്ടാക്കുമെന്നും സുധാകർ റെഡ്ഡി പറഞ്ഞു. പാർട്ടി കോൺഗ്രസ് ആരംഭിക്കുേമ്പാൾ തന്നെ കോൺഗ്രസ് ബന്ധം സംബന്ധിച്ച് എന്ത് തീരുമാനമാകും സി.പി.െഎ കൈക്കൊള്ളുക എന്നായിരുന്നു വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉറ്റുനോക്കിയിരുന്നത്.
ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് മതേതര ജനാധിപത്യ ശക്തികളുമായി വിശാലമായ പ്ലാറ്റ്ഫോം രൂപവത്കരിക്കാമെന്നായിരുന്നു കരട് രാഷ്ട്രീയ പ്രമേയം. ഇതില്‍ കോണ്‍ഗ്രസിെൻറ പേര് എടുത്തു പറഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യക്തത വേണമെന്നായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളുടെ ആവശ്യം. ഇതു മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസിെൻറ പേര് പരാമര്ശിക്കണമെന്നാവശ്യപ്പെട്ട് ഭേദഗതി കൊണ്ടുവന്നെങ്കിലും പാർട്ടി കോൺഗ്രസ് അത് തള്ളുകയായിരുന്നു. കോണ്‍ഗ്രസിെൻറ പേരെടുത്ത് പരാമര്‍ശിച്ചാല്‍ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ പാര്‍ട്ടിക്ക് ചിലപ്പോള്‍ തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിലാണ് ഭേദഗതി തള്ളിയത്. അതോടെ കോൺഗ്രസ് ബന്ധം സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്.

എതിരാളികളെ ‘വെട്ടിനിരത്തി’ കാനാധിപത്യം
കൊല്ലം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പാർട്ടി കോൺഗ്രസിലും തെൻറ പൂർണാധിപത്യം ഉറപ്പിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ സെക്രേട്ടറിയറ്റിലെ സ്ഥിരം അംഗമായി എത്തിയ കാനം എതിർ ചേരിയിലുള്ളവരുടെ ചിറകരിഞ്ഞു. 126 അംഗ ദേശീയ കൗൺസിലിലേക്ക് 15പേരാണ് കേരളത്തിൽ നിന്നുള്ളത്. അതിനാൽ തന്നെ സി.പി.െഎ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ നിർണായക ശക്തിയാകും കേരളാ ഘടകം. കെ.ഇ. ഇസ്മയിൽ പക്ഷത്തെ മൂന്ന് പ്രമുഖരെ ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കി വിശ്വസ്തരായ അഞ്ചുപേരെ പുതുതായി കൗൺസിലിൽ ഉൾപ്പെടുത്തിയാണ് കാനം കരുത്ത് തെളിയിച്ചത്. എന്നാൽ,െക.ഇ. ഇസ്മയിലിെന എക്സിക്യൂട്ടിവ് സ്ഥാനത്തുനിന്ന് നീക്കുന്നതിൽ വിജയംകണ്ടില്ല.
കേരളത്തിലെ പ്രമുഖ നേതാക്കളായ സി. ദിവാകരൻ, മുൻ അസി. െസക്രട്ടറി സി.എൻ. ചന്ദ്രൻ, അസി. സെക്രട്ടറി സത്യൻ മൊകേരി, മഹിളാസംഘം നേതാവ് കമലാ സദാനന്ദൻ എന്നിവരെയാണ് ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കിയത്. ഇതിൽ സത്യൻ മൊകേരി ഒഴികെ മൂന്നുപേരും കെ.ഇ. ഇസ്മയിൽ പക്ഷത്തെ പ്രമുഖരാണ്. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ കാനത്തിനെതിരെ സി. ദിവാകരനെ മത്സരിപ്പിക്കാൻ നീക്കം നടന്നുവെങ്കിലും അവസാനനിമിഷം അദ്ദേഹം പിന്മാറിയത് ഏറെ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് ദേശീയ കൗൺസിലിൽനിന്ന് തന്നെ സി. ദിവാകരൻ പുറത്തായതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന സമ്മേളനത്തിൽ സി.എൻ. ചന്ദ്രനെതിരെയും നീക്കം നടന്നിരുന്നു. സത്യൻ മൊകേരിയാണ് സ്ഥാനം നഷ്ടപ്പെട്ട കാനം ഗ്രൂപ്പുകാരൻ. എന്നാൽ, ഭാര്യ പി. വസന്തം കൗൺസിലിൽ എത്തിയെന്നത് അദ്ദേഹത്തിന് ആശ്വാസം നൽകുന്നതാണ്.
പ്രമുഖ നേതാക്കളെ കൗൺസിലിൽനിന്ന് ഒഴിവാക്കിയത് സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. സി. ദിവാകരൻ തെൻറ അതൃപ്തി പരസ്യമായി തന്നെ േരഖപ്പെടുത്തി. കേരളത്തിൽനിന്നുള്ള പ്രതിനിധികളുടെ യോഗത്തിൽ പെങ്കടുക്കാതെ അദ്ദേഹം മടങ്ങി. തനിക്ക് ഗോഡ്ഫാദറില്ലെന്നും ആരുടെയെങ്കിലും സഹായം തേടി സ്ഥാനമാനങ്ങൾക്കില്ലെന്നും തുറന്നടിച്ചു. വ്യക്തികളല്ല, പാർട്ടിയാണ് വലുതെന്നും മുമ്പ് ദേശീയ എക്സിക്യൂട്ടിവിൽനിന്ന് താൻ സ്വയം ഒഴിഞ്ഞതാണെന്നും അദ്ദേഹം പ്രതികരിച്ചു. സി.എൻ. ചന്ദ്രൻ തെൻറ അതൃപ്തി പ്രതിനിധികളുടെ യോഗത്തിൽ വ്യക്തമാക്കി. താൻ വലിയ നേതാവല്ലെങ്കിലും ദേശീയ കൗൺസിലിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നു. പാർട്ടിയുടെ െഎക്യം കണക്കിലെടുത്ത് തീരുമാനം അംഗീകരിക്കുന്നുവെന്നും യോഗത്തെ അറിയിച്ചു. നേതാക്കളെ ഒഴിവാക്കിയത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു കെ.ഇ. ഇസ്മയിലിെൻറ പ്രതികരണം.
നാലുപേരെ മാറ്റി പുതുതായി അഞ്ചുപേരെ ഉൾപ്പെടുത്തിയതിനെ വിഭാഗീയതയായി കാണേണ്ടതില്ലെന്നായിരുന്നു കാനം രാജേന്ദ്രെൻറ പ്രതികരണം. തെൻറ പക്ഷത്തുള്ള കെ.പി. രാജേന്ദ്രൻ, എൻ. രാജൻ, പി. വസന്തം, ഇ. ചന്ദ്രശേഖരൻ, എൻ. അനിരുദ്ധൻ എന്നിവരെ പുതുതായി കൊണ്ടുവന്നതോടെ ദേശീയ കൗൺസിലിലും എതിർ ശബ്ദങ്ങൾ ഇല്ലാതാക്കുകയാണ് കാനം ചെയ്തതെന്ന് വ്യക്തം.

കനയ്യകുമാർ ദേശീയ നേതൃത്വത്തിലേക്ക്
വൃദ്ധരുടെ പാർട്ടിയായി മാറുെന്നന്ന സ്വയം വിമർശനത്തിനൊടുവിൽ ദലിത് സമരങ്ങളുടെ നേതാവായ കനയ്യകുമാർ ഉൾപ്പെടെ അഞ്ച് യുവാക്കൾക്ക് സി.പി.െഎ ദേശീയ കൗൺസിലിലേക്ക് പ്രവേശനം. എ.െഎ.വൈ.എഫ് നേതാവ് കൂടിയായ കനയ്യകുമാറിനെ യുവാക്കളുടെ പ്രതിനിധിയായാണ് ഉൾപ്പെടുത്തിയത്. ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫിനും സി.പി.ഐക്കും ഇടക്കാലത്ത് ലഭിച്ച മികച്ച പോരാളിയാണ് കനയ്യ.
സംഘ്പരിവാറിനെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായി തുടരുകയാണ് അദ്ദേഹം. കനയ്യകുമാറിനെ പോലുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പാർട്ടി കോൺഗ്രസിലും ഉയർന്നിരുന്നു. സി.പി.ഐ വേദികളില്‍ ശ്രേദ്ധയനായ പ്രാസംഗികനായി മാറിയതോടെ ഇന്ത്യന്‍ ഇടതുപക്ഷത്തിെൻറ പുത്തന്‍ പ്രതീക്ഷ കൂടിയാണ് ഇന്ന് കനയ്യ. എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗമായ കനയ്യ സ്റ്റുഡൻറ് പ്രതിനിധിയായാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. ലാല്‍സലാം നീല്‍സലാം എന്ന കനയ്യയുടെ മുദ്രാവാക്യം ഇടതുപക്ഷത്തിെൻറ ഇന്നത്തെ പ്രസക്തി വെളിവാക്കുന്നതാണ്.
എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് ലോങ് മാര്‍ച്ചിെൻറ അമരക്കാരനായിരുന്ന വിശ്വജിത്ത് കുമാറും ദേശീയ കൗൺസിലിൽ എത്തിയിട്ടുണ്ട്. ജെ.എൻ.യു സമരകാലത്ത് കനയ്യ ഉള്‍പ്പെടെയുള്ളവരെ സജീവ സമരരംഗത്തേക്കെത്തിക്കുന്നതില് പ്രധാന പങ്കുവഹിച്ചതും വിശ്വജിത്തായിരുന്നു. ബിഹാര്‍ ഘടകത്തില്‍നിന്നാണ് അദ്ദേഹം പ്രതിനിധിയായി എത്തിയത്. തമിഴ്നാട്ടിൽനിന്നുള്ള ആർ. തിരുമലൈയും യുവജന പ്രതിനിധിയായാണ് കൗൺസിലിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
