പാർട്ടിയെ നയിക്കുന്നത് വൃദ്ധ നിര; നേതൃത്വത്തിന് രൂക്ഷവിമർശനം
text_fieldsകൊല്ലം: സി.പി.െഎ പാർട്ടി കോൺഗ്രസിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. വൃദ്ധന്മാരാൽ നയിക്കപ്പെടുന്ന പാർട്ടിയായി സി.പി.െഎ മാറിയെന്നും ചെറുപ്പക്കാർക്കും ദലിതർ ഉൾപ്പെട്ട പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും പൊതുചർച്ചയിലും ഗ്രൂപ്പുചർച്ചയിലും വിമർശനമുയർന്നു. വൃദ്ധരാൽ നയിക്കപ്പെടുന്നതിനാൽ പാർട്ടിക്കും വാർധക്യം ബാധിെച്ചന്ന ആക്ഷേപവും അംഗങ്ങൾ ഉന്നയിച്ചു. കേരള ഘടകത്തിെൻറ ഗ്രൂപ് ചർച്ചയിലാണ് പ്രധാനമായും നേതൃത്വത്തിനെതിരായ വികാരം അണപൊട്ടിയത്.
പിന്നീട് പൊതുചർച്ചയിലും അത് പ്രതിഫലിച്ചു. പൊതുചർച്ചക്ക് മുന്നോടിയായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ അധ്യക്ഷതയിലായിരുന്നു കേരളത്തിെൻറ ഗ്രൂപ് ചർച്ച. കേന്ദ്ര സെക്രേട്ടറിയറ്റ് പിരിച്ചു വിട്ട് പുതിയ ആളുകളെകൊണ്ട് വരണമെന്ന് വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു. കഴിവുള്ളവരെ സെക്രേട്ടറിയറ്റിൽ ഉൾപ്പെടുത്തണം. അതിനുള്ള നടപടിയാകണം പാർട്ടി കോൺഗ്രസ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര നേതൃത്വത്തിെൻറ ആസ്ഥാനമായ അജോയ് ഭവൻ പ്രേതാലയത്തെ പോലെയാണെന്നായിരിന്നു രാജാജി മാത്യുവിെൻറ വിമർശനം. പ്രസംഗം മാത്രമാണ് നേതാക്കളുടെ പണിയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും ചൂണ്ടിക്കാട്ടി. ദലിത് മുന്നേറ്റങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ വിമർശിച്ചു. കനയ്യകുമാറിനെ പോലുള്ളവരെ വളർത്താനായില്ല.
അതുപോലുള്ള ആളുകൾ നേതൃനിരയിലേക്ക് വരുന്നത് പാർട്ടിക്ക് കൂടുതൽ ശക്തിപകരുകയേയുള്ളൂ. എന്നാൽ, ദൗർഭാഗ്യവശാൽ അതൊന്നും നടക്കുന്നില്ല. യുവാക്കളെ ആകർഷിക്കണമെന്ന് പറയുന്ന നേതൃത്വം അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. എല്ലാ പാർട്ടി കോൺഗ്രസുകളിലും യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന കാര്യത്തിൽ ചർച്ച നടക്കുകയും പിന്നീടത് വെറും ചർച്ചയിൽ ഒതുങ്ങുകയും ചെയ്യുന്ന രീതിയാണ് കുറേക്കാലമായി പാർട്ടിയിൽ കണ്ടുവരുന്നത്.
നേതാക്കൾക്ക് അധികാരത്തോടുള്ള താൽപര്യം വർധിക്കുകയാണ്. പാർട്ടിയിലോ പാർലമെൻറ് ജനാധിപത്യത്തിലോ സ്ഥാനം ലഭിച്ചാൽ അത് ഒഴിഞ്ഞുകൊടുക്കാൻ പല നേതാക്കളും തയാറാകുന്നില്ല. അതാണ് ഇൗ പാർട്ടിയുടെ അപചയം. ഒാരോ സ്ഥാനത്തിരിക്കുന്നവർക്കും നിശ്ചിത കാലാവധി െവക്കണം. തുടർച്ചയായി സ്ഥാനമാനങ്ങൾ അലങ്കരിക്കുന്ന രീതി മാറണം. കൗൺസിലിലേക്ക് വരുന്നതിനും പോകുന്നതിനും നിശ്ചിത പ്രായപരിധി ഉറപ്പാക്കണം. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതിക്ക് ഇൗ പാർട്ടി കോൺഗ്രസ് അംഗീകാരം നൽകണമെന്ന ആവശ്യവും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
