സി.പി.െഎ പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയിറങ്ങും
text_fieldsകൊല്ലം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കൈക്കൊള്ളേണ്ട രാഷ്ട്രീയ തീരുമാനങ്ങളും നിലപാടുകളും വ്യക്തമാക്കി സി.പി.ഐ പാർട്ടി കോൺഗ്രസിന് ഞായറാഴ്ച തിരശ്ശീല വീഴും. കഴിഞ്ഞ മൂന്നു ദിവസമായി പാർട്ടിയെ െമച്ചപ്പെടുത്തുന്നതിനുള്ള ചൂടേറിയ ചർച്ചകൾക്കാണ് പാർട്ടി കോൺഗ്രസ് സാക്ഷ്യം വഹിച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സമ്മേളനത്തിൽ ചില തിരുത്തുകളും പ്രതിനിധികൾ മുന്നോട്ടുവച്ചു.
രാഷ്ട്രീയ നിലപാടിലുൾപ്പെടെ അന്തിമ തീരുമാനം കൈക്കൊണ്ട്, പുതിയ ജനറൽ സെക്രട്ടറി, കൗൺസിൽ അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്ത ശേഷമാകും പാർട്ടി കോൺഗ്രസിന് പരിസമാപ്തി കുറിക്കുക. ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് ഉൾപ്പെടെ വിഷയത്തിൽ സമവായമുണ്ടാക്കാൻ രാത്രിയിലും ചർച്ചകൾ നടന്നു.
സമ്മേളനത്തിന് സമാപനം കുറിച്ച് ലക്ഷം റെഡ് വളൻറിയർമാർ പങ്കെടുക്കുന്ന മാർച്ചും നടക്കും. കേൻറാൺമെൻറ് മൈതാനത്തുനിന്ന് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന മാർച്ച് ചിന്നക്കട വഴി ആശ്രാമം മൈതാനത്ത് സമാപിക്കും.
ഡൽഹിയിലെ ചെങ്കോട്ട മാതൃകയിെല പൊതുസമ്മേളനവേദിയാണ് ഒരുക്കിയിട്ടുള്ളത്. 55 അടി ഉയരവും 120 അടി നീളവും 50 അടി വീതിയുമുള്ള വേദിയിൽ 300 ഓളം പേർക്ക് ഇരിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
