You are here

സി.പി.​െഎക്ക്​ പുതിയ എക്​സിക്യൂട്ടിവ് 

  • വി.എസ്​ സുനിൽകുമാർ, ബിനു, കൃഷ്​ണൻ, കമലാസദാനന്ദൻ എന്നിവർ പുറത്ത്​ •എ.കെ. ചന്ദ്രൻ,  രാജാജി മാത്യു തോമസ്​, സുനീർ, വസന്തം പുതുമുഖങ്ങൾ 

23:53 PM
15/05/2018

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ ഒ​ഴി​വാ​ക്കി​യും നാ​ലു​പേ​രെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യും സി.​പി.​ഐ​യു​ടെ പു​തി​യ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് രൂ​പ​വ​ത്​​ക​രി​ച്ചു. സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​​​െൻറ സ​മ്പൂ​ർ​ണാ​ധി​പ​ത്യം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​താ​ണ്​ അ​ഴി​ച്ചു​പ​ണി. അ​ഡ്വ. കെ. ​പ്ര​കാ​ശ് ബാ​ബു​വും സ​ത്യ​ൻ മൊ​കേ​രി​യും സം​സ്ഥാ​ന അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യി തു​ട​രും. 

ദേ​ശീ​യ കൗ​ൺ​സി​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ സി. ​ദി​വാ​ക​ര​നെ​യും സി.​എ​ൻ. ച​ന്ദ്ര​നെ​യും എ​ക്സി​ക്യൂ​ട്ടി​വി​ൽ നി​ല​നി​ർ​ത്തി. കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​നാ​ണ് ട്ര​ഷ​റ​ർ. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ക​മ​ലാ​സ​ദാ​ന​ന്ദ​ൻ, വി.​ബി. ബി​നു, പി.​കെ. കൃ​ഷ്​​ണ​ൻ എ​ന്നി​വ​രെ​യാ​ണ്​ എ​ക്​​സി​ക്യൂ​ട്ടി​വി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. പ​ക​രം എ.​കെ. ച​ന്ദ്ര​ൻ, രാ​ജാ​ജി മാ​ത്യു തോ​മ​സ്, പി.​പി. സു​നീ​ർ, പി. ​വ​സ​ന്തം എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി. ഇ​സ്മ​യി​ൽ പ​ക്ഷ​ക്കാ​രാ​യി അ​റി​യ​പ്പെ​ടു​ന്ന​വ​രാ​ണ് ഒ​ഴി​വാ​യ നാ​ലു​പേ​രും. പ​ക​ര​മെ​ത്തി​യ​വ​രെ​ല്ലാം ഔ​ദ്യോ​ഗി​ക​പ​ക്ഷ​ക്കാ​രാ​ണ്. 

മ​ഹി​ളാ​സം​ഘം സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ എ​ക്സി​ക്യൂ​ട്ടി​വി​ലെ​ത്തി​യ ക​മ​ല ആ ​പ​ദ​വി ഒ​ഴി​ഞ്ഞ സ്ഥി​തി​ക്കാ​ണ്​ എ​ക്സി​ക്യൂ​ട്ടി​വി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. പ​ക​രം മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​പി. വ​സ​ന്തം എ​ക്​​സി​ക്യൂ​ട്ടി​വി​ൽ എ​ത്തി. സ​ത്യ​ൻ മൊ​കേ​രി​യു​ടെ ഭാ​ര്യ​യാ​യ വ​സ​ന്തം ദേ​ശീ​യ കൗ​ൺ​സി​ലി​ലേ​ക്കും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 

ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഭാ​ര​തീ​യ കി​സാ​ൻ മ​സ്ദൂ​ർ യൂ​നി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ പി.​കെ. കൃ​ഷ്ണ​ൻ ഒ​ഴി​വാ​യ​പ്പോ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ.​കെ. ച​ന്ദ്ര​ൻ പ​ക​ര​മെ​ത്തി. ‘ജ​ന​യു​ഗ’​ത്തി​​​െൻറ സി.​എം.​ഡി എ​ന്ന നി​ല​യി​ൽ എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗ​മാ​യ വി.​ബി. ബി​നു ആ ​പ​ദ​വി ഒ​ഴി​ഞ്ഞ​തി​നാ​ൽ എ​ക്സി​ക്യൂ​ട്ടി​വി​ൽ നി​ന്ന് ഒ​ഴി​വാ​യി. മു​ഖ​പ​ത്രം എ​ഡി​റ്റ​റാ​ണ് പു​തു​താ​യെ​ത്തി​യ രാ​ജാ​ജി മാ​ത്യു തോ​മ​സ്. മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യാ​ണ് പു​തു​താ​യി എ​ത്തി​യ പി.​പി. സു​നീ​ർ. പ്ര​കാ​ശ് ബാ​ബു മൂ​ന്നാം ത​വ​ണ​യും സ​ത്യ​ൻ മൊ​കേ​രി ര​ണ്ടാം ത​വ​ണ​യു​മാ​ണ് അ​സി. സെ​ക്ര​ട്ട​റി​മാ​രാ​കു​ന്ന​ത്.  കെ.​പി. രാ​ജേ​ന്ദ്ര​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​സ്​​ഥാ​ന കൗ​ൺ​സി​ൽ യോ​ഗ​മാ​ണ്​ 21 അം​ഗ സം​സ്​​ഥാ​ന എ​ക്സി​ക്യൂ​ട്ടി​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. സി.​പി.​െ​എ സം​സ്​​ഥാ​ന ക​ൺേ​ട്രാ​ൾ ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി സി.​പി. മു​ര​ളി​യെ​യും (ക​ണ്ണൂ​ർ) ക​ൺേ​ട്രാ​ൾ ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി ജെ. ​ഉ​ദ​യ​ഭാ​നു​വി​നെ​യും (കൊ​ല്ലം)​തി​ര​ഞ്ഞെ​ടു​ത്തു. കാ​നം രാ​ജേ​ന്ദ്ര​ൻ, അ​ഡ്വ. കെ. ​പ്ര​കാ​ശ് ബാ​ബു, സ​ത്യ​ൻ മൊ​കേ​രി, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​പി. രാ​ജേ​ന്ദ്ര​ൻ, സി.​എ​ൻ. ജ​യ​ദേ​വ​ൻ എം.​പി, ജെ. ​ചി​ഞ്ചു​റാ​ണി, അ​ഡ്വ. പി. ​വ​സ​ന്തം, അ​ഡ്വ. എ​ൻ. രാ​ജ​ൻ, സി.​എ. കു​ര്യ​ൻ, ടി. ​പു​രു​ഷോ​ത്ത​മ​ൻ, സി. ​ദി​വാ​ക​ര​ൻ എം.​എ​ൽ.​എ, സി.​എ​ൻ. ച​ന്ദ്ര​ൻ, വി. ​ചാ​മു​ണ്ണി, അ​ഡ്വ. കെ. ​രാ​ജ​ൻ എം.​എ​ൽ.​എ, കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​ന​ൻ, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ, പി. ​പ്ര​സാ​ദ്, എ.​കെ. ച​ന്ദ്ര​ൻ, രാ​ജാ​ജി മാ​ത്യു തോ​മ​സ്, പി.​പി.  സു​നീ​ർ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ. 

സി.​പി.​ഐ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, കേ​ന്ദ്ര സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ബി​നോ​യ് വി​ശ്വം, കേ​ന്ദ്ര ക​ൺേ​ട്രാ​ൾ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കെ.​ഇ. ഇ​സ്​​മ​യി​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.  

Loading...
COMMENTS