സി.പി.ഐയുമായി തര്‍ക്കമില്ല –കോടിയേരി
text_fieldsകോഴിക്കോട്: മൂന്നാര്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നയപരമായ തര്‍ക്കമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങളിൽ വ്യത്യാസം ഉണ്ടാകാം. അത് ശ്രദ്ധയില്‍പ്പെടുത്തിയാൽ ചര്‍ച്ചചെയ്ത് പരിഹരിക്കാൻ ശ്രമിക്കും. സി.പി.ഐയുമായി നയപരമായി അഭിപ്രായവ്യത്യാസമില്ല.
സര്‍ക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് പറയുന്നതും ശരിയല്ല. മൂന്നാര്‍ പ്രശ്നത്തിൽ സര്‍വകക്ഷി യോഗം വിളിക്കാന്‍ നിർദേശിച്ചത് സി.പി.ഐ അടക്കം കക്ഷികള്‍ ആവശ്യപ്പെട്ടതിനാലാണ്. അത് ജില്ലാതല യോഗമായതിനാല്‍ സംസ്ഥാന നേതൃത്വം അറിയിക്കണമെന്നില്ലെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
