സി.പി.െഎ സ്ഥാനാർഥി നിർണയം ഇന്ന്
text_fieldsതിരുവനന്തപുരം: സി.പി.െഎ സ്ഥാനാർഥി നിർണയം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഞായറാഴ് ച സംസ്ഥാന നിർവാഹക സമിതിയിൽ ജില്ല കൗൺസിലുകൾ സമർപ്പിച്ച കരട് പട്ടിക പരിശോധിച് ച് ധാരണയിൽ എത്താനായിരുന്നു തീരുമാനം.
എന്നാൽ, നിർവാഹക സമിതിയിൽ സ്ഥാനാർഥി നിർണയം അജണ്ടയായില്ല. തിങ്കളാഴ്ച നിർവാഹക സമിതി, സംസ്ഥാന കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്യും. തിരുവനന്തപുരം, തൃശൂർ, മേവലിക്കര, വയനാട് മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത്. ജില്ല കൗൺസിലുകൾ പട്ടിക സമർപ്പിച്ചുകഴിഞ്ഞു.
പെരിയ ഇരട്ടക്കൊലയെ സി.പി.എം നേതൃത്വം തള്ളിപ്പറഞ്ഞതോടെ എൽ.ഡി.എഫ് അണികൾക്ക് ഇടതുപക്ഷം കൊലപാതക രാഷ്ട്രീയത്തിന് എതിരാണെന്ന സന്ദേശം നൽകാൻ കഴിെഞ്ഞന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
