മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച് സി.പി.െഎയുടെ അസാധാരണനീക്കം
text_fieldsതിരുവനന്തപുരം: കോടതി വിമർശനം വന്നിട്ടും തോമസ് ചാണ്ടി രാജിെവക്കാത്ത സാഹചര്യത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ സി.പി.െഎ മന്ത്രിമാർ മന്ത്രിസഭ യോഗം ബഹിഷ്കരിച്ച് സർക്കാറിനെ പ്രതിസന്ധിയിലാക്കി. മന്ത്രിസഭ യോഗത്തിൽ പെങ്കടുക്കാൻ തോമസ് ചാണ്ടിയെ അനുവദിച്ചതോടെയാണ് സി.പി.െഎ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, വി.എസ്. സുനിൽകുമാർ, കെ. രാജു, പി. തിലോത്തമൻ എന്നിവർ സെക്രേട്ടറിയറ്റിലെ റവന്യൂമന്ത്രിയുടെ ഒാഫിസിൽ ഒന്നിച്ചുകൂടുകയും മന്ത്രിസഭ യോഗം ബഹിഷ്കരിക്കുകയും ചെയ്തത്.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകർെന്നന്ന് വ്യക്തമാക്കും വിധമായിരുന്നു സി.പി.െഎ നീക്കം. അസാധാരണ നടപടിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇതു ശരിെവച്ചു. തോമസ് ചാണ്ടി പെങ്കടുക്കുന്ന മന്ത്രിസഭ യോഗത്തിൽ പെങ്കടുക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചതായി അറിയിക്കുന്ന കത്ത് ഇ. ചന്ദ്രശേഖരൻ യോഗത്തിലേക്ക് കൊടുത്തുവിടുകയായിരുന്നു.
ഒാരോ പാർട്ടിക്കും മുന്നണി എന്നനിലയിൽ തീരുമാനം എടുക്കാൻ അവകാശമുെണ്ടന്നും ഘടകകക്ഷികൾക്ക് അർഹിക്കുന്ന മാന്യത നൽകേണ്ടതുണ്ടെന്നും നിലപാട് എന്താണെന്നത് അവസാനം വ്യക്തമാകുന്നതാണെന്നും അതൃപ്തി വ്യക്തമാക്കി മുഖ്യമന്ത്രി പറഞ്ഞു.
കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ല. മന്ത്രിയുെട നിലപാടിനെ പാർട്ടിയുെട നിലപാട് സ്വാധീനിക്കും. പാർട്ടി തീരുമാനം മന്ത്രി അനുസരിക്കും. അതിനെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയായിരിക്കെ മന്ത്രിസഭ യോഗത്തിൽ പെങ്കടുക്കാൻ അവകാശമുണ്ടെന്ന് തോമസ് ചാണ്ടി പെങ്കടുത്തതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സി.പി.െഎക്ക് അറിയില്ലേയെന്ന ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്നായിരുന്നു മറുപടി.
കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രശ്നാധിഷ്ഠിത നിലപാടാണ് സി.പി.െഎ കൈക്കൊണ്ടതെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതികരിച്ചു.
