സി.പി.ഐക്കാര്‍ക്ക് പൊലീസില്‍നിന്ന് നീതി ലഭിക്കുന്നില്ലെന്ന്
text_fieldsതിരുവനന്തപുരം: എല്‍.ഡി.എഫ് ഭരണത്തിലെ പൊലീസ് സംവിധാനത്തില്‍ സി.പി.ഐക്ക് നീതി ലഭിക്കുന്നില്ളെന്ന് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. മുന്നണിയുടെ പ്രചാരണ പരിപാടികള്‍ സി.പി.എമ്മിന്‍േറത് മാത്രമാക്കി മാറ്റുന്നെന്നും അംഗങ്ങള്‍ ആക്ഷേപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ് ആഭ്യന്തര വകുപ്പിനെതിരെ ചൊവ്വാഴ്ച ആരംഭിച്ച കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നത്.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ജില്ല സെക്രട്ടറിമാരടക്കമുള്ള അംഗങ്ങളാണ് പൊലീസിന്‍െറ പ്രവര്‍ത്തനത്തിനെതിരെ തിരിഞ്ഞത്. തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളില്‍നിന്നുള്ളവരടക്കം വിമര്‍ശനവുമായി രംഗത്തത്തെി. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലുള്ളവരെ പൊലീസ് ക്രൂരമായാണ് ആക്രമിക്കുന്നത്. തിരുവനന്തപുരം ആറ്റിപ്രയില്‍ സി.പി.എമ്മുകാര്‍ സി.പി.ഐയുടെ പാര്‍ട്ടി ഓഫിസില്‍ കയറി ആക്രമണം നടത്തി. എ.ഐ.ടി.യു.സി ഭാരവാഹികളെ വെട്ടി. എന്നിട്ടും കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കുന്നില്ല.
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഡിസംബര്‍ 29ന് നടന്ന മനുഷ്യച്ചങ്ങല എല്‍.ഡി.എഫിന്‍െറ പൊതുപരിപാടിയായിരുന്നു. എന്നാല്‍, അതിന്‍െറ പൊതുയോഗത്തിലെ സ്വാഗതവും അധ്യക്ഷപ്രസംഗവുമടക്കം സി.പി.എം നേതാക്കള്‍ കൈയടക്കി. മുന്നണി സംവിധാനത്തിന് യോജിച്ച രീതിയിലല്ല സി.പി.എം താഴത്തേട്ടില്‍ പ്രവര്‍ത്തിക്കുന്നത്. എല്‍.ഡി.എഫ് സംവിധാനം താഴത്തേട്ടിലും വേണം. ഇക്കാര്യം സി.പി.ഐ നേതൃത്വം ഗൗരവമായി കാണണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൊതുവായ രാഷ്ട്രീയ സ്ഥിതിഗതികളും ബിനോയ് വിശ്വം ദേശീയ കൗണ്‍സില്‍ തീരുമാനവും റിപ്പോര്‍ട്ട് ചെയ്തു. സമാപനദിനമായ ബുധനാഴ്ച എല്‍.ഡി.എഫ് പ്രവര്‍ത്തനം വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
