തങ്ങൾ സി.പി.എമ്മിന്റെ വാടകക്കാരല്ല –സി.പി.ഐ
text_fieldsതൊടുപുഴ: സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിൽ സി.പി.െഎക്കെതിരെ ഉയർന്ന വിമർശത്തിന് മറുപടിയുമായി പാർട്ടി ജില്ല നേതൃത്വം. സി.പി.എമ്മിെൻറ വീട്ടിലെ വാടകക്കാരല്ല സി.പി.ഐയെന്ന് ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമന് തുറന്നടിച്ചു. കെ.എം. മാണിയെ മുന്നണിയില്‍ എടുക്കണമെന്നാണ് സി.പി.എമ്മിെൻറ മാര്‍ക്സിസ്റ്റ് വീക്ഷണമെങ്കില്‍ നല്ല നമസ്കാരം എന്നേ പറയാനുള്ളൂ. മുന്നണി യോഗത്തിലെ തീരുമാനം അട്ടിമറിക്കുന്നത് സി.പി.ഐ അല്ല. തീരുമാനമെടുക്കുകയും അതിന് ഘടകവിരുദ്ധ കാര്യങ്ങള്‍ ഉന്നയിച്ച് അഭിപ്രായവ്യത്യാസം രൂപപ്പെടുത്തുന്നത് സി.പി.എമ്മണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവരാമൻ. സി.പി.എം ജില്ല സമ്മേളനത്തില്‍ സി.പി.ഐയെ കടന്നാക്രമിച്ച പ്രതിനിധികള്‍ സി.പി.ഐയെ ഒഴിവാക്കിയാലും തരക്കേടിെല്ലന്നും കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്നും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ശിവരാമെൻറ പ്രതികരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
