സര്‍ക്കാര്‍ പരിപാടികളില്‍ ഒതുക്കപ്പെടുന്നുവെന്ന് സി.പി.ഐ
text_fields
തൃശൂര്‍: ജനകീയാസൂത്രണം ഉള്‍പ്പെടെ സര്‍ക്കാര്‍ പരിപാടി/പദ്ധതി നടത്തിപ്പില്‍ തങ്ങളെ സി.പി.എം അവഗണിക്കുന്നതായി സി.പി.ഐ ജനപ്രതിനിധികള്‍ക്ക് പരാതി. പ്രധാന സമിതികളും പദ്ധതികളുടെ നടത്തിപ്പിന്‍െറ നേതൃത്വവും സി.പി.എം കൈയടക്കുകയാണെന്ന് അവര്‍ ആവലാതിപ്പെടുന്നു.
തൃശൂരില്‍ ശനിയാഴ്ച നടന്ന സി.പി.ഐ ജനപ്രതിനിധികളുടെ സംസ്ഥാന കണ്‍വെന്‍ഷനിലെ ഗ്രൂപ് ചര്‍ച്ചകളിലാണ് സി.പി.ഐ ജനപ്രതിനിധികള്‍ ആവലാതി പറഞ്ഞത്. കോര്‍പറേഷന്‍, നഗരസഭ, ത്രിതല പഞ്ചായത്ത് എന്നിവിടങ്ങളില്‍നിന്നുള്ള 687 ജനപ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളെ പ്രതിനിധാനം ചെയ്ത് തൃശൂര്‍ ജില്ലയിലെ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ബിജു, ബ്ളോക്ക് പ്രതിനിധിയായി ജിന്‍സന്‍ പോള്‍, നഗരസഭാഅംഗങ്ങളുടെ പ്രതിനിധിയായി ചാലക്കുടി നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ക്കുവേണ്ടി എറണാകുളം ജില്ല പഞ്ചായത്ത് അംഗം ഇന്ദിര മോഹന്‍, കോര്‍പറേഷനുകളുടെ പ്രതിനിധിയായി കൊല്ലം കോര്‍പറേഷന്‍ അംഗം വിജയ ഫ്രാന്‍സിസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
