Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസർക്കാറിനൊപ്പം...

സർക്കാറിനൊപ്പം നിൽക്കേണ്ട സമയത്ത്​ വിവാദമുണ്ടാക്കരുത്​–ഡി.സി.സി ജനറൽ സെക്രട്ടറി

text_fields
bookmark_border
സർക്കാറിനൊപ്പം നിൽക്കേണ്ട സമയത്ത്​ വിവാദമുണ്ടാക്കരുത്​–ഡി.സി.സി ജനറൽ സെക്രട്ടറി
cancel

തി​രു​നാ​വാ​യ: ക​ക്ഷി​രാ​ഷ്​​ട്രീ​യം മ​റ​ന്ന് സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നൊ​പ്പം നി​ൽ​ക്കേ​ണ്ട സ​മ​യ​ത്തും വി​വാ​ദ​ങ്ങ​ളു​മാ​യി പു​ക​മ​റ​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച​ല്ല, വ​രും​ത​ല​മു​റ​യെ​ക്കു​റി​ച്ചാ​ണ് നാം ​ഇ​പ്പോ​ൾ ആ​കു​ല​പ്പെ​ടേ​ണ്ട​തെ​ന്നും മ​ല​പ്പു​റം ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ല​വി​ക്കു​ട്ടി.

കോ​വി​ഡി​നെ​തി​രെ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യോ​ടെ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം വെ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ട്ടി​രു​ന്നു. ഇ​ത്​ കോ​ൺ​ഗ്ര​സി​ൽ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ല​വി​ക്കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. രാ​ഷ്​​്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ അ​തി​ജീ​വ​ന​ത്തി​നു​ള്ള സ​മ​യ​മ​ല്ല ഇ​ത്. ത​​െൻറ വി​മ​ർ​ശ​നം അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ങ്കി​ൽ എ​ന്ത്​ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ലും മൂ​ല്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കി​ല്ല.

ആ​ദ​ർ​ശം ആ​ർ​ക്ക്​ മു​ന്നി​ലും അ​ടി​യ​റ​വ്​ വെ​ക്കി​ല്ലെ​ന്നും എ​ന്ത്​ സം​ഭ​വി​ച്ചാ​ലും അ​തി​ൽ വെ​ള്ളം ചേ​ർ​ക്കാ​തെ മ​നു​ഷ്യ​പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും അ​ല​വി​ക്കു​ട്ടി പ​റ​ഞ്ഞു.

Show Full Article
TAGS:kpcc congress kerala goverment 
Next Story