ലുധിയാന കോർപറേഷനിൽ കോൺഗ്രസിന് ഉജ്ജ്വല ജയം
text_fieldsലുധിയാന: പഞ്ചാബിലെ ലുധിയാന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്ജ്വല ജയം. 95ൽ 62 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബി.ജെ.പി -ശിരോമണി അകാലിദൾ സഖ്യം 21ഉം ലോക് ഇൻസാഫ് പാർട്ടി ഏഴും സീറ്റുകൾ നേടി. സ്വതന്ത്രർ നാല് സീറ്റുകളിൽ ജയിച്ചു. ‘ആപ്’ ആദ്യമായി കോർപറേഷനിൽ അക്കൗണ്ട് തുറന്നു. 31 സീറ്റിൽ മത്സരിച്ച പാർട്ടി ഒരു സീറ്റിലാണ് ജയിച്ചത്. ഫെബ്രുവരി 24നായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന സർക്കാറിന് ജനം നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ ജയമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
പാർട്ടിക്ക് ജയം സമ്മാനിച്ച വോട്ടർമാരെയും മുഖ്യമന്ത്രിയെയും കോൺഗ്രസ് ഹൈകമാൻഡ് അഭിനന്ദിച്ചു.
കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതായി ബി.ജെ.പി -ശിരോമണി സഖ്യവും ‘ആപും’ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
