Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഡൽഹിയിൽ ‘ആപ്പി’ലായി...

ഡൽഹിയിൽ ‘ആപ്പി’ലായി കോൺഗ്രസ്​

text_fields
bookmark_border
ഡൽഹിയിൽ ‘ആപ്പി’ലായി കോൺഗ്രസ്​
cancel

ന്യൂഡൽഹി: സെന്‍ ഗുരു ഒരു ദിവസം ആൽചുവട്ടിലിരുന്നു ധ്യാനിക്കുകയായിരുന്നു. അപ്പോള്‍ ശിഷ്യന്മാരില്‍ ഒരാള്‍ ചോദി ച്ചു-‘ഗുരോ എന്താണ് ഈ സെന്‍?’. ഗുരു പ്രതിവചിച്ചു-‘അത് തന്നെയാണ് ഞാനും കുറേ നേരമായി ആലോചിക്കുന്നത്’.

ഇപ്പോൾ ഏ തെങ്കിലും ഉന്നത കോൺഗ്രസ്​ നേതാക്കളോട്​ ചോദിച്ചുനോക്കൂ- ‘ഡൽഹിയിൽ എവിടെയാണ്​ കോൺഗ്രസ്?​’. സെൻ ഗുരുവി​​​െൻ റ അതേ ഉത്തരം ലഭിക്കും- ‘അത് തന്നെയാണ് ഞാനും കുറേ നേരമായി ആലോചിക്കുന്നത്’.

‘എവിടെയാണ്​ കോൺഗ്രസ്​?’. ഡൽഹി നി യമസഭ തെരഞ്ഞെടുപ്പി​​​െൻറ പ്രചാരണം കൊടുമ്പിരി കൊണ്ടുനിൽക്കുന്ന സമയത്ത്​​ എല്ലാവർക്കും തോന്നിയൊരു ചോദ് യമായിരുന്നു ഇത്​. കാരണം, അവസാന സമയത്ത്​ രാഹുൽ ഗാന്ധി ഇറങ്ങിയപ്പോഴല്ലാ​െത പ്രചാരണത്തി​​​െൻറ ഒരു ഘട്ടത്തിലും കോൺഗ്രസ്​ സജീവമായിരുന്നില്ല. ‘ഈ കളിയിൽ ഞങ്ങൾക്ക്​ പങ്കില്ല’ എന്നൊരു മട്ട്​. അതി​ന്​ കടുത്ത വില കൊടുക്കേണ് ടി വന്നെന്നാണ്​ തെരഞ്ഞെടുപ്പ്​ ഫലം സൂചിപ്പിക്കുന്നത്​.

2015ലെ പോലെ തന്നെ ഇത്തവണയും ഡൽഹി നിയമസഭയുടെ സന്ദർ ശക ഗാലറിയിൽ തന്നെയാണ്​ കോൺഗ്രസിന്​ ഇടം. 1998 മുതൽ 2008 വരെ ഡൽഹി ഭരിച്ച പാർട്ടിയാണ്​ ഇത്തവണയും ‘സംപൂജ്യ’രായിരിക്കു ന്നത്​. ആശ്വാസത്തിന്​ വകയുള്ളത്​ ഒന്നുമാത്രം-ബി.ജെ.പി അധികാരത്തിൽ വന്നില്ല. ബി.ജെ.പി ആക​ട്ടെ നില അൽപം മെച്ചപ്പെ ടുത്തി എന്ന ആശ്വാസത്തിലും.

ആപ്​: അന്ന്​ പ്രതിഭാസം, ഇന്ന്​ പ്രതീക്ഷ

2013ൽ ആം ആദ്​മി പാർട്ടി (ആപ്​) ഒരു പ്രതിഭാസമായിരുന്നെങ്കിൽ 2020 ആകു​േമ്പാഴേക്ക്​ പ്രതീക്ഷയായി മാറിയെന്നതാണ്​ തെരഞ്ഞെടുപ്പ്​ ഫലം സൂചിപ്പിക്കുന്നത്​. അരവിന്ദ്​ കെജ്​രിവാൾ എന്ന ബ്രാൻഡ്​ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തതോടെ ഭരണത്തുടർച്ച എളുപ്പമായി. ഈ ‘ബ്രാൻഡ്​വത്​കരണ’ത്തിൽ ശരിക്കും ‘ആപ്പി’ലായത്​ കോൺഗ്രസ്​ തന്നെയാണെന്ന്​ തെര​ഞ്ഞെടുപ്പ്​ ചിത്രവും ചരിത്രവും പരിശോധിച്ചാൽ വ്യക്​തമാകും.

ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്​ കുറഞ്ഞുകുറഞ്ഞു വരുന്ന വോട്ടുകളിലെ നല്ലൊരു ശതമാനവും പോയിരിക്കുന്നത്​ ‘ആപി​’ലേക്കാണ്​. 2013ൽ 24.55 ആയിരുന്നു കോൺഗ്രസി​​​െൻറ വോട്ടിങ്​ ശതമാനം. 2015ൽ അത്​ 9.65 ആയി കുറഞ്ഞു. ഇപ്പോൾ, വോ​ട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക്​ നീങ്ങു​േമ്പാൾ അത്​ 4.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്​.

വോട്ടിങ്​ ശതമാനം കുറഞ്ഞത്​ ​ആം ആദ്​മി പാർട്ടിയുടെയും ബി.ജെ.പിയുടെയും രാഷ്​ട്രീയ ധ്രുവീകരണം കൊണ്ടാണെന്ന എങ്ങും തൊടാത്ത പ്രതികരണം മാത്രമാണ്​ ഡൽഹി കോൺഗ്രസ്​ അധ്യക്ഷൻ സുഭാഷ്​ ചോപ്രയിൽനിന്ന്​ ഉണ്ടായിരിക്കുന്നത്​. ഒപ്പം ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു, പരാജയത്തിന്​ പിന്നിലെ കാരണങ്ങൾ പഠിക്കും എന്നൊക്കെയുള്ള പതിവ്​ വർത്തമാനങ്ങളും.

പഠിച്ചില്ല, തിരിച്ചടികളിൽ നിന്ന്​

അതേസമയം, ബി​.ജെ.പി നില മെച്ചപ്പെടുത്തി വരികയാണ്​. 2013ൽ വോട്ടിങ്​ ശതമാനം 33.07 ആയിരുന്നത് 2015ൽ 32.19 ആയി. ഇപ്പോൾ ഇതുവരെ അത്​​ 40.2 ആയിട്ടുണ്ട്​.

2015ൽ 67 സീറ്റ്​ നേടിയ ആം ആദ്​മി പാർട്ടിക്ക്​ ഒമ്പത്​ സീറ്റോളം നഷ്​ടപ്പെടുമെന്നാണ്​ ഇപ്പോഴത്തെ സൂചനയെങ്കിലും അതിനെയൊരു തിരിച്ചടിയായി വിലയിരുത്താൻ കഴിയുകയുമില്ല. അനുകൂല രാഷ്ട്രീയ കാലാവസ്​ഥയിലല്ല ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
എവിടെയാണ്​ പിഴച്ചതെന്ന്​ കോൺഗ്രസ്​ പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചെന്ന്​ തന്നെയാണ്​ ഡൽഹി ഫലം സൂചിപ്പിക്കുന്നത്​.

സംഘ്​പരിവാർ ശക്​തികൾ ഇത്രകണ്ട്​ ആക്രമിച്ചിട്ടും പ്രതിരോധിക്കാൻ കെജ്​രിവാളിന്​ കഴിഞ്ഞതെങ്ങിനെയെന്ന പഠനം മാത്രം മതിയാകും തിരിച്ചുവരവിനുള്ള കോൺഗ്രസ്​ തന്ത്രങ്ങൾക്ക്​ അടിത്തറയിടാൻ. ഡൽഹിയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാൽ തന്നെ​ ഇന്ത്യയിൽ പലയിടത്തും പാർട്ടി നേരിടുന്ന തിരിച്ചടികളിൽ നിന്ന്​ കരകയറുന്നതിനുള്ള മാർഗങ്ങൾ കോൺഗ്രസിന്​ മുന്നിൽ തെളിഞ്ഞുവരികയും ചെയ്യും.

1993 നവംബറിലാണ് ഡല്‍ഹി ഇന്നുകാണുന്ന സംസ്ഥാന പദവിയിലേക്കെത്തുന്നതെങ്കിലും ഇന്ത്യയില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന 1951ല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലും അസംബ്ലി തെരഞ്ഞെടുപ്പ് നടന്നിരുന്നു. 52 ശതമാനം വോട്ടാണ്​ അന്ന്​ കോണ്‍ഗ്രസ് നേടിയത്​.
1993ൽ സമ്പൂര്‍ണ സംസ്ഥാന പദവിയിലേക്കെത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 49 സീറ്റും 42.82 ശതമാനം വോട്ടുമായി ബി.ജെ.പി അധികാരത്തിലെത്തിയപ്പോഴും 34.48 ശതമാനം വോട്ട്​ കോൺഗ്രസ്​ നേടി.

1998ല്‍ 52 സീറ്റും 47.76 ശതമാനം വോട്ടുമായാണ്​ കോൺഗ്രസ്​ ഡൽഹി തിരിച്ചുപിടിച്ചത്​. ഷീലാ ദീക്ഷിത്​ എന്ന മുഖ്യമന്ത്രി ജനഹൃദയങ്ങളിൽ ഇടംപിടിച്ചതോടെ 2003ൽ 47 സീറ്റും 48.13% വോട്ടും 2008ൽ 43 സീറ്റും 40.31% വോട്ടും കോൺ​ഗ്രസ്​ നേടി.

ഈ അവസ്​ഥയിൽ നിന്നാണ്​ 2013ൽ 24.55 ശതമാനമായി കോൺഗ്രസി​​​െൻറ വോട്ടിങ്​ ശതമാനം കുറഞ്ഞത്​. 2015ൽ അത്​ 9.65 ആയി കുറഞ്ഞപ്പോൾ പോലും തിരിച്ചുവരവിനുള്ള ഒരു ശ്രമവും കോൺഗ്രസി​​​െൻറ ഭാഗത്ത്​ നിന്നുണ്ടായില്ലെന്നത്​ തന്നെയാണ്​ ഈ തെരഞ്ഞെടുപ്പ്​ ഫലവും സൂചിപ്പിക്കുന്നത്​.

കോൺഗ്രസിൽ നിന്ന്​ അധികാരം പ്രാദേശിക പാർട്ടികൾ തിരിച്ചുപിടിച്ച സംസ്​ഥാനങ്ങളിലൊന്നിലും അവർ തിരികെ വന്നിട്ടി​ല്ലയെന്ന ചരിത്രം ഒരു ശാപമായി കോൺഗ്രസിനെ പിന്തുടരുകയുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapAam Admi Partymalayalam newsBJPcongress newsdelhi election 2020delhi election newsIndia News
News Summary - Congress in trouble in Delhi -India news
Next Story