കോൺഗ്രസ് ബന്ധം: സി.പി.എം ആശങ്കക്ക് മറുപടിയുമായി ജനയുഗം
text_fieldsതിരുവനന്തപുരം: ദേശീയതലത്തിൽ വിശാല മതേതര, ജനാധിപത്യ, ഇടതുപക്ഷ വേദിയിൽ കോൺഗ്രസിനെക്കൂടി ഉൾപ്പെടുത്തുന്ന നിലപാട് സി.പി.െഎ സ്വീകരിക്കുമോയെന്ന സി.പി.എംആശങ്കക്ക് മറുപടിയുമായി ‘ജനയുഗം’. ദേശീയ നിർവാഹക സമിതിയുടെ ആഹ്വാനത്തെ സങ്കുചിതരാഷ്ട്രീയത്തിെൻറ കണ്ണടയിലൂടെ നോക്കിക്കാണാൻ ശ്രമിക്കുന്നവരാണ് ഉൗഹാപോഹ, ദുർവ്യാഖ്യാനവ്യവസായത്തിൽ വ്യാപൃതരായിരിക്കുന്നതെന്ന് സി.പി.െഎ മുഖപത്രം പറയുന്നു. ശനിയാഴ്ചത്തെ എഡിറ്റോറിയലിലാണ് മറുപടി.
കോൺഗ്രസുമായി ചേർന്ന് മുന്നണി ഉണ്ടാക്കുന്നത് ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നും സി.പി.െഎ അത്തരം നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി നേടിയ വിജയവും ഭുവനേശ്വർ ദേശീയ നിർവാഹകസമിതി ആഹ്വാനവും സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത വെല്ലുവിളിയാെണന്നും പറയുന്നു. ഇടതുപക്ഷ, മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ പ്രതിരോധനിരയാണ് ഇന്നിെൻറ ആവശ്യം.
ആ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ ഇടതുപാർട്ടികൾക്ക് നിർണായക പങ്ക് നിർവഹിക്കാനുണ്ട്. ഇന്ത്യയെന്ന ജനാധിപത്യ, മതേതര, പുരോഗമന സങ്കൽപത്തെത്തന്നെ അട്ടിമറിക്കാനാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നത്. ആ വെല്ലുവിളി മതേതര, ജനാധിപത്യ, ഇടതുപക്ഷവേദിയുടെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. സി.പി.െഎ ആഹ്വാനം ഗൗരവതരമായ ചിന്തക്കും ചർച്ചക്കും പ്രതിരോധരാഷ്ട്രീയത്തിനുമുള്ള ആഹ്വാനമാണെന്നും പറയുന്നു.
കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിെൻറ നയപരിപാടികളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്നുവന്ന ചില വിമർശനങ്ങളും ചർച്ചകളും സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ സ്വാഭാവികമായും ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. കാലുഷ്യമില്ലാത്ത തുറന്ന വിമർശനവും സ്വയം വിമർശനവുമാണ് ഇൗ കാലഘട്ടത്തിലെ മുന്നണി ബലതന്ത്രത്തിെൻറ അടിത്തറയും കരുത്തും.
എൽ.ഡി.എഫ് പ്രവർത്തനം സംബന്ധിച്ച പ്രഖ്യാപിത പൊതുധാരണയിൽ നിന്നുള്ള വ്യതിയാനത്തിനെതിരെ ക്രിയാത്മക വിമർശനം ഉന്നയിക്കുന്നതിൽ നിന്ന് ഘടകകക്ഷികളെ വിലക്കാനാവില്ലെന്ന മൗലികതത്ത്വം ഉൾക്കൊള്ളാൻ കഴിയാത്തവരാണ് അടിസ്ഥാനരഹിതമായ ഉൗഹാപോഹങ്ങളിലും ദുർവ്യാഖ്യാനവ്യവസായത്തിലും ഏർപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
