Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപ​േട്ടൽ സംവരണ...

പ​േട്ടൽ സംവരണ വാഗ്​ദാനവുമായി കോൺഗ്രസ്​ പ്രകടനപത്രിക

text_fields
bookmark_border
Congress Manifesto in Gujarat Election
cancel

അഹ്​മദാബാദ്​: ഗുജറാത്തിൽ പാട്ടീദാർ സമുദായത്തിന്​ ഒ.ബി.സിക്ക്​ തുല്യമായ സംവരണം വാഗ്​ദാനം ചെയ്​ത്​ കോൺഗ്രസ്​ പ്രകടനപത്രിക. പട്ടികജാതി- വർഗം, ഒ.ബി.സി എന്നിവർക്കുള്ള 49 ശതമാനം സംവരണത്തിന്​ പുറമെയായിരിക്കും പാട്ടീദാർ സംവരണമെന്ന്​ പത്രിക പറയുന്നു. പ്രത്യേക വിഭാഗത്തിൽ പെടുത്തി സംവരണത്തിന്​ അർഹമായ സമുദായങ്ങളെ കണ്ടെത്താൻ കമീഷനെ നി​യോഗിക്കും.

ഒന്നര കോടി രൂപ വാർഷിക അറ്റാദായമുള്ള ചെറുകിട വ്യാപാരികളെയും വ്യവസായങ്ങളെയും ജി.എസ്​.ടിയിൽനിന്ന്​ ഒഴിവാക്കുമെന്നും വാഗ്​ദാനമുണ്ട്​. സൂറത്തിലെയും മറ്റും വസ്​ത്രവ്യാപാരികൾ ഇൗ ആവശ്യം ഉന്നയിച്ചിരുന്നു. സംവരണ പ്രക്ഷോഭകാലത്ത്​ പ​േട്ടൽ യുവാക്കൾക്കെതിരെ ബി.ജെ.പി സർക്കാറെടുത്ത വ്യാജ കേസുകൾ പിൻവലിക്കും. ഹാർദിക്​ പ​േട്ടൽ അടക്കമുള്ള നേതാക്കൾക്കെതിരെയാണ്​ കേസെടുത്തിരുന്നത്​. 
ഡൽഹിയിലെ അരവിന്ദ്​ കെജ്​രിവാൾ സർക്കാറി​​​െൻറ മാതൃകയിൽ വൈദ്യുതി നിരക്ക്​ 50 ശതമാനം വെട്ടിക്കുറക്കുമെന്നതാണ്​ മറ്റൊരു പ്രധാന വാഗ്​ദാനം. രാജ്യത്ത്​ നിലവിൽ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്കുള്ള സംസ്​ഥാനമാണ്​ ഗുജറാത്ത്​. 

ഉനയിലടക്കം നടന്ന ദലിതുകൾക്കെതിരായ ആക്രമണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. കാംബേ ഉൾക്കടലിൽ അംബേദ്​കർ പ്രതിമ സ്​ഥാപിക്കും. കെവാദിയ കോളനിയിൽ സർദാർ പ​േട്ടലി​​​െൻറ പ്രതിമ സ്​ഥാപിക്കാനുള്ള സംസ്​ഥാന സർക്കാറി​​​െൻറ നീക്കത്തിന്​ മറുപടിയായാണ്​ ഇൗ  വാഗ്​ദാനം. 

മറ്റു പ്രധാന വാഗ്​ദാനങ്ങൾ: പിന്നാക്ക മന്ത്രാലയവും പിന്നാക്ക കമീഷനും സ്​ഥാപിക്കും, സച്ചാർ ശിപാർശ നടപ്പാക്കും, കാർഷിക വായ്​പ എഴുതിത്തള്ളും, കാർഷികോൽപന്നങ്ങൾക്ക്​ താങ്ങുവില, കർഷകർക്ക്​ 16 മണിക്കൂർ വൈദ്യുതി ലഭ്യമാക്കും, കൃഷിക്ക്​​ സൗജന്യമായി ജലം, കർഷകർക്കെതിരായ വൈദ്യുതി മോഷണക്കേസുകൾ ആറുമാസത്തിനകം പിൻവലിക്കും, തൊഴിൽരഹിതവേതനമായി പ്ലസ്​ ടുക്കാർക്ക്​ പ്രതിമാസം 3000 രൂപയും ബിരുദധാരികൾക്ക്​ 3500 രൂപയും ബിരുദാനന്തര ബിരുദധാരികൾക്ക്​ 4500 രൂപയും നൽകും, പൊലീസ്​, സ്​കൂൾ, കോളജ്​ അടക്കമുള്ള സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ നികത്തും, പ്രാഥമികതലം മുതൽ ഉയർന്നതലം വരെ പെൺകുട്ടികൾക്ക്​ സൗജന്യ വിദ്യാഭ്യാസം, ലൈംഗിക ന്യൂനപക്ഷ സംരക്ഷണത്തിന്​ പ്രത്യേക കമീഷൻ, സർക്കാർ സ്​കൂളുകളിൽ പെൺകുട്ടികൾക്ക്​ സൗജന്യമായി സാനിറ്ററി നാപ്​കിൻ വിതരണം, ഗ്രാമീണ പെൺകുട്ടികൾക്ക്​ സൗജന്യമായി സൈക്കിൾ, ഹിന്ദു പിന്തുടർച്ചാവകാശ നിയമം 2005 ഭേദഗതിക്ക്​ നിർദേശം സമർപ്പിക്കാൻ കമ്മിറ്റി രൂപവത്​കരിക്കും, സ്വാശ്രയ കോളജുകളെയും സ്​കൂളുകളെയും ഫീസ്​ നിയന്ത്രണ നിയമത്തിൻകീഴിലാക്കും, പെട്രോൾ- ഡീസൽ വില ലിറ്ററിന്​ 10 രൂപ കുറക്കും, കരാർ തൊഴിൽ നി​ർത്തലാക്കും, പൊതുവിതരണ സ​മ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യവും മണ്ണെണ്ണയും വിതരണം പുനരാരംഭിക്കും, തൊഴിലാളികൾക്ക്​ വിലക്കുറവിൽ നല്ല ഭക്ഷണം നൽകാൻ ഇന്ദിര കാൻറീൻ, ഗുരുതര കുറ്റകൃത്യങ്ങളുടെ വിചാരണക്ക്​ അതിവേഗ കോടതികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:patidar reservation agitationgujarat electioncongress manifestomalayalam newspolitical news
News Summary - Congress Promisses Patel Reservation - Political News
Next Story