Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസുപ്രീംകോടതിയിൽ...

സുപ്രീംകോടതിയിൽ പുലർച്ചെ മൂന്നു മണിക്കും ചൂടേറിയ വാദം

text_fields
bookmark_border
സുപ്രീംകോടതിയിൽ പുലർച്ചെ മൂന്നു മണിക്കും ചൂടേറിയ വാദം
cancel

ബംഗളൂരു: പാതിരാത്രിയിലും അവസാനിക്കാതെ കർണാടക തെരഞ്ഞെടുപ്പി​​​​​​​െൻറ നാടകീയ മുഹൂർത്തങ്ങൾ സുപ്രീം കോടതിയിലും അരങ്ങേറി. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെ  വെള്ളിയാഴ്​ച രാവിലെ ഒമ്പതു മണിക്ക്​ സത്യപ്രതിജ്​ഞ ചെയ്യുന്നതിൽനിന്ന്​ തടയണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ നൽകിയ അടിയന്തിര ഹർജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു​. പുലർച്ചെ മൂന്നു മണിയോടടുക്കുമ്പോഴും ചൂടേറിയ വാദങ്ങളാണ്​ രാജ്യ തലസ്​ഥാനത്ത്​ സുപ്രീം കോടതിയിൽ അ​രങ്ങേറിയത്​. ജസ്​റ്റിസുമാരായ സിക്രി, അശോക്​ഭൂഷൺ, ബോബ്​ടെ എന്നീ മൂന്നംഗ ബെഞ്ചാണ്​ വാദം കേട്ടത്.

ഒരു തിരഞ്ഞെടുപ്പ് അനന്തര സഖ്യത്തിന് മതിയായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാർട്ടിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണർ വാജുഭായ്​ വാലയുടെ നടപടി ഭരണഘടനയ്ക്കും മുൻ സുപ്രീംകോടതി വിധികൾക്കും വിരുദ്ധമെന്ന്‌ കോൺഗ്രസിനായി ഹാജരായ മനു അഭിഷേക് സിംഗ്​വി ചൂണ്ടിക്കാണിച്ചു. സർക്കാരിയ കമ്മീഷൻ ശുപാർശ പ്രകാരം ആദ്യം കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കിൽ ഏറ്റവും വലിയ പാർട്ടികളുടെ തിരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യത്തെയോ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നൽകേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്​. ഇതൊന്നും ഇല്ലെങ്കിൽ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളു. ഫലത്തിൽ നാലാമത്തെ ആളെയാണ് ഗവർണർ ഇപ്പോൾ വിളിച്ചിരിക്കുന്നതെന്നും അഭിഷേക്​ സിംഗ്​വി വ്യക്​തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressKarnataka electionsupreme court
News Summary - Congress Moves To supreme court to Stop Yeddyurappa Oath
Next Story