Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right...

കോൺഗ്രസ്​-ജെ.ഡി.എസ്​ ചർച്ച

text_fields
bookmark_border
കോൺഗ്രസ്​-ജെ.ഡി.എസ്​ ചർച്ച
cancel

ന്യൂഡൽഹി: ഇഞ്ചോടിഞ്ച്​ പോരാട്ടം നടക്കുന്ന കർണാടകയിൽ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ കോൺഗ്രസ്​ തുടങ്ങി. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്​സിറ്റ്​ പോൾ പ്രവചനങ്ങളെ സാധൂകരിക്കും വിധമാണ്​ ​വോ​െട്ടണ്ണലി​​​​​െൻറ ആദ്യമണിക്കൂറുകളിൽ ഫലം നൽകുന്ന സൂചന. അതിനാൽ 33 വർഷത്തെ ചരിത്രം തിരുത്തി വീണ്ടും അധികാരത്തിലേറാൻ വേണ്ട ശ്രമങ്ങളാണ്​ കോൺഗ്രസ്​ നടത്തുന്നത്​. ജെ.ഡി.എസ്​ അഭൂതപൂർവമായ പോരാട്ടം കാഴ്​ച വെച്ച സംസ്​ഥാനത്ത്​ ഒരു പാർട്ടിക്കും അവഗണിക്കാനാകാത്ത ശക്​തിയായി ജെ.ഡി.എസ്​ മാറിയിരിക്കുന്നു. 

രാമനഗരയിലും ചന്നപ്പട്ടണത്തും ജെ.ഡി.എസ്​ നേതാവ്​ എച്ച്​.ഡി കുമാരസ്വാമി എളുപ്പം ജയിച്ചു കയറുമെന്നാണ്​ ഇപ്പോഴത്തെ ലീഡ്​ നില സൂചിപ്പിക്കുന്നത്​. കോൺഗ്രസി​​​​​െൻറ മുഖ്യമന്ത്രി സ്​ഥാനാർഥി സിദ്ധരാമയ്യ മത്​സരിക്കുന്ന ചാമുണ്ഡേശ്വരിയിലും  ബദാമിയിലും ശക്​തമായ മത്​സരമാണ്​ നേരിടുന്നത്​. 

എച്ച്​.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന്​ ജെ.ഡി.എസ്​ നേരത്തെ പ്രഖ്യാപിച്ചത്​ ഒരു പാർട്ടിക്കും തങ്ങളെ അവഗണിക്കാനാകില്ലെന്ന യാഥാർഥ്യം മനസിലാക്കിത്തന്നെയാണ്​. അതിനാൽ സർക്കാർ രൂപീകരിക്കാൻ കോൺ​ഗ്രസ്​ വിട്ടുവീഴ്​ചക്ക്​ തയാ​റായേക്കുമെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകർ പറയുന്നുത്​. തങ്ങൾക്ക്​ പിടിവാശിയില്ലെന്നും എല്ലാവരുടെ മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും കോൺഗ്രസ്​ നേതാവ്​ അശോക്​ ഗെഹ്​ലോട്ട്​ പറഞ്ഞതും ഇതി​​​​​െൻറ പശ്​ചാത്തലത്തിലാണ്​. 

ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സംസ്​ഥാന ഭരണം നഷ്​ടപ്പെട്ട അവസ്​ഥ കർണാടകയിൽ ഉണ്ടാകാതിരിക്കാൻ പരമാവധി വിട്ടു വീഴ്​ച നടത്തുമെന്നാണ്​ കരുതുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjdsmalayalam newspolitical newsKarnataka election
News Summary - Congress Meet JDS - Political News
Next Story