കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാൻ നാലംഗസമിതി
text_fieldsതിരുവനന്തപുരം: കോൺഗ്രസിൽ താഴെത്തട്ടിലെ തർക്കം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാൻ രണ്ട് ഗ്രൂപ്പുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി. തെക്കൻ ജില്ലകളിൽ കെ.പി.സി.സി ഭാരവാഹികളായ തമ്പാനൂർ രവി, ഡോ. ശൂരനാട് രാജശേഖരൻ എന്നിവരും വടക്കൻ ജില്ലകളിൽ ബെന്നി ബെഹ്നാൻ, വി.ഡി. സതീശൻ എന്നിവരും അംഗങ്ങളായിരിക്കും.
കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡൻറുമാർ, പാർലമെൻററി പാർട്ടി ഭാരവാഹികൾ എന്നിവർ സംബന്ധിച്ച നേതൃയോഗത്തിേൻറതാണ് തീരുമാനം. ബൂത്ത് തലംവരെ പ്രവർത്തനം സജീവമാക്കാനുള്ള കലണ്ടറും തയാറാക്കി. 20 ലോക്സഭ മണ്ഡലങ്ങളിലും മുതിർന്ന നേതാക്കളെ സഹായിക്കാൻ നിയമസഭ മണ്ഡലങ്ങളിൽ ഒാരോരുത്തരെ ചുമതലപ്പെടുത്തും. ബ്ലോക്ക്, മണ്ഡലം കമ്മിറ്റി പ്രവർത്തനം ഏകോപിപ്പിക്കാൻ ഡി.സി.സി ഭാരവാഹികളെ ചുമതലപ്പെടുത്തും.
ആർക്കാണ് ചുമതലയെന്ന വിവരം ജൂൈല 15നകം കെ.പി.സി.സിയെ അറിയിക്കണം. ജൂലൈ 20നോടെ ജില്ലകളിൽ യോഗം ചേരും. സെപ്റ്റംബറിൽ പ്രകടനത്തോടെ മണ്ഡലം സമ്മേളനം നടക്കും. തുടർന്ന് സംസ്ഥാന സമ്മേളനം. കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെ പെങ്കടുപ്പിക്കും. കേരള കോൺഗ്രസ്-എം മുന്നണി വിട്ടപ്പോഴുണ്ടായിരുന്ന സ്ഥാനങ്ങൾ നൽകിയാൽ മതിയെന്നാണ് കോൺഗ്രസിൻറ അഭിപ്രായം. യു.ഡി.എഫ് ജില്ല, മണ്ഡലം സ്ഥാനം സംബന്ധിച്ച് ഉഭയകക്ഷി ചർച്ച നടത്താൻ കഴിഞ്ഞദിവസം ഏകോപനസമിതി തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
