െഎക്യമന്ത്രമോതി കർണാടകയിൽ സഖ്യറാലി
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് ശക്തിപകർന്ന് ബംഗളൂരുവി ൽ മഹാറാലി. അണികൾക്കിടയിൽ പലയിടത്തും ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ െഎക്യ സ ന്ദേശമുണർത്തിയ റാലിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ജെ.ഡി.എസ് അധ്യക്ഷൻ എച് ച്.ഡി. ദേവഗൗഡ എന്നിവർ നേതൃത്വം നൽകി. ബി.ജെ.പിയെ പുറത്താക്കാൻ ഇരു പാർട്ടിയും ഒന്നിച്ചു നിൽക്കണമെന്നും ഭിന്നതകൾ മാറ്റിവെച്ച് ജെ.ഡി.എസ് സ്ഥാനാർഥികൾക്കുവേണ്ടി പ്രവർ ത്തിക്കാൻ കോൺഗ്രസുകാർ തയാറാവണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.
ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ വിവാദ ഡയറിക്കുറിപ്പിനെ പരാമർശിച്ച രാഹുൽ, ഡയറിയിൽ രേഖപ്പെടുത്തിയ 1800 കോടി രൂപ എവിടെനിന്ന് ലഭിച്ചതാണെന്ന് ചോദിച്ചു. രാജ്നാഥ്സിങ്ങിനും അരുൺ ജെയ്റ്റ്ലിക്കും ഗഡ്കരിക്കും യെദിയൂരപ്പ നൽകിയ കോടികൾ കർണാടകയിലെ ജനങ്ങളുടെ കീശയിൽനിന്നുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗത്തിലുടനീളം മോദി സർക്കാറിനെതിരെ കടുത്ത വിമർശനം രാഹുൽ ഗാന്ധി ഉന്നയിച്ചു.
രാജ്യത്ത് ഒരു മാറ്റത്തിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾ ആദ്യമായാണ് ഒന്നിച്ചു കൈകോർക്കുന്നതെന്ന് ദേവഗൗഡ പറഞ്ഞു. ഇൗ രാജ്യം ആർ.എസ്.എസിെൻറ കാഴ്ചപ്പാടിലുള്ള ഹിന്ദു രാഷ്ട്രമല്ലെന്ന് തെളിയിക്കാൻ കഴിഞ്ഞ മേയ് 23ന് രാജ്യത്തെ പ്രാദേശിക പാർട്ടികളുടെ നേതാക്കൾ ആദ്യമായി ഒന്നിച്ചണിനിരന്നിരുന്നു.
അന്ന് കൈകോർത്തുനിന്ന 21 പ്രാദേശിക പാർട്ടി നേതാക്കളെയും മോദി പിന്നീട് ലക്ഷ്യംവെച്ച് ആക്രമിച്ചത് തന്നെ വേദനിപ്പിച്ചതായും ദേവഗൗഡ പറഞ്ഞു. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിെൻറ മുഖ്യമന്ത്രിയായി കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ അണിനിരന്ന വിശാല പ്രതിപക്ഷ കൂട്ടായ്മയെ ഒാർമിപ്പിക്കുകയായിരുന്നു ദേവഗൗഡ.
വയനാട് മണ്ഡലം തെൻറ രണ്ടാം ലോക്സഭ സീറ്റായി പ്രഖ്യാപിച്ചശേഷം ദക്ഷിണേന്ത്യയിലേക്കുള്ള രാഹുൽഗാന്ധിയുടെ ആദ്യവരവായിരുന്നു ഞായറാഴ്ചത്തേത്. ഉച്ചക്ക് ആന്ധ്രയിൽ നടന്ന റാലിക്ക് ശേഷമായിരുന്നു അദ്ദേഹം ബംഗളൂരുവിലെത്തിയത്. ബംഗളൂരു നെലമംഗലയിൽ സംഘടിപ്പിച്ച കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ റാലിയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഏകോപനസമിതി ചെയർമാൻ സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

