ഭിന്നത വെടിഞ്ഞ് പത്തനംതിട്ട ജില്ലയിൽ ഐ ഗ്രൂപ് ഐക്യെപ്പടുന്നു
text_fieldsപത്തനംതിട്ട: പലതട്ടിലായിരുന്ന ജില്ലയിലെ കോൺഗ്രസ് ഐ ഗ്രൂപ്പിൽ നേതൃത്വം ഇടപെട്ട് ഐക്യം പുനഃസ്ഥാപിക്കുന്നു. സംസ്ഥാനതലത്തിൽ ഉണ്ടാകുന്ന മാറ്റത്തിെൻറ ചുവടുപിടിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽകണ്ടാണ് ജില്ലയിലും നേതാക്കളെ ഒന്നിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ മുൻകൈ എടുത്താണ് അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ, ജില്ല കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ വെട്ടൂർ ജ്യോതിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ തട്ടുകളിലായിരുന്ന ഐ ഗ്രൂപ്പിനെ ഏകീകൃത സ്വഭാവത്തിലേക്ക് എത്തിക്കുന്നത്.
ഇനിമുതൽ അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തിൽ നേതാക്കളുമായി കൂടിയാലോചിച്ചു ജില്ലയിൽ ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനാണ് സംസ്ഥാന തലത്തിൽ ഗ്രൂപ് നേതൃത്വം നൽകിയ കർശന നിർദേശമെന്നറിയുന്നു.
അടൂർ പ്രകാശ് ആറ്റിങ്ങലിൽനിന്ന് എം.പിയായതിനു പിന്നാലെ കോന്നിയിൽ നടന്ന ഉപതെരെഞ്ഞടുപ്പിൽ സ്ഥാനാർഥി നിർണയെത്ത ചൊല്ലിയാണ് ഐ ഗ്രൂപ് ജില്ലയിൽ പലതട്ടിലായി പിരിഞ്ഞത്. അടൂർ പ്രകാശിനെയും അദ്ദേഹം കോന്നിയിൽ സ്ഥാനാർഥിയായി മുന്നോട്ടുെവച്ച റോബിൻ പീറ്ററിനെയും അനുകൂലിക്കുന്നവരൊഴികെ മറ്റ് ഐ ഗ്രൂപ് നേതാക്കൾ എ വിഭാഗത്തിെൻറ ബി ടീമായി ജില്ലയിൽ മാറിയിരുന്നു.
അടൂർ പ്രകാശിനെ മുഖ്യശത്രുവായി കണ്ടാണ് ഐ വിഭാഗം നേതാക്കളിൽ ഒരു വിഭാഗം നീങ്ങിയത്. അതിനെല്ലാം അറുതിയായി എന്നാണ് ഇപ്പോൾ ഐ വിഭാഗം അവകാശപ്പെടുന്നത്. നിയമസഭ തെരെഞ്ഞടുപ്പിൽ യു.ഡി.എഫിന് ഭരണം ലഭിക്കാൻ കളമൊരുങ്ങിയെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിനുള്ളത്.
അതനുസരിച്ച് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല നടത്തുന്ന കരുനീക്കങ്ങളുടെ ഭാഗമാണ് ജില്ലയിലെ ഐ ഗ്രൂപ്പിൽ െഎക്യം പുനഃസ്ഥാപിക്കുന്നതിനു പിന്നിലെന്ന് വിലയിരുത്തെപ്പടുന്നു. പത്തനംതിട്ടയിൽ ജില്ല അടിസ്ഥാനത്തിലും നിയോജക മണ്ഡല അടിസ്ഥാനത്തിലും അതിനുശേഷം മണ്ഡലത്തിലും നേതൃയോഗങ്ങൾ വിളിച്ചുചേർത്തു പ്രവർത്തനം ശക്തിപ്പെടുത്താൻ ഐ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ഇതിെൻറ ആദ്യപടിയായി അടൂർ പ്രകാശ് എം.പി, പഴകുളം മധു, ഷംസുദ്ദീൻ, ജ്യോതിപ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ റാന്നി നിയോജക മണ്ഡലംതല യോഗം നടന്നു. ഡി.സി.സി സെക്രട്ടറി എബ്രഹാം മാത്യു പനച്ചമൂട് നേതൃത്വത്തിൽ ഡി.സി.സി സെക്രട്ടറിമാരായ സതീഷ് പണിക്കർ അഹമ്മദ് ഷാ എന്നിവർ മുൻകൈ എടുത്ത് വിളിച്ച യോഗത്തിൽ നൂറിലേറെ നേതാക്കളാണ് പങ്കെടുത്തത്
വരുംദിവസങ്ങളിൽ മറ്റ് നാല് നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള യോഗങ്ങളും വിളിക്കും. പാർട്ടി പരിപാടികൾ വിജയിപ്പിക്കുന്നതിനൊപ്പം ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വം ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ നിര തീർക്കുകയും ചെയ്യുമേത്ര.
എന്നാൽ, സംഘടനാപരമായി പാർട്ടിക്ക് ദോഷം വരുന്ന, ക്ഷീണം സംഭവിക്കുന്ന യാതൊരുവിധമായ പരസ്യ നിലപാടുകളും എടുക്കേണ്ട എന്നും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

