ന്യൂനപക്ഷ വിശ്വാസം നേടാതെ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം വർഗീയ കാർഡ് ഇറക്കിയെന്ന് ആരോപിക്കുേമ്പാഴും എന്തുകൊണ്ട് മതന്യൂനപക്ഷങ്ങൾ ഒപ്പം നിൽക്കുന്നില്ലെന്ന് തിരിച്ചറിയാനാവാതെ കോൺഗ്രസ് നേതൃത്വം. ഏറെ അനുകൂല ഘടകങ്ങളുണ്ടായിട്ടും അത് വോട്ടാക്കി മാറ്റാൻ കഴിയാതെപോയതിെൻറ കാരണം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അടുത്ത കാലത്തൊന്നും തിരിച്ചുവരാൻ കഴിയില്ലെന്ന വിലയിരുത്തലാണ് കോൺഗ്രസിൽ. മുന്നണിക്ക് പുറത്തുനിന്ന് വിലപേശിയ കേരള കോൺഗ്രസ്-എമ്മിനും ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി. തൽക്കാലം കൈയാലപ്പുറത്ത് ഇരിക്കേണ്ടിവരും. ഉപതെരഞ്ഞെടുപ്പ് ഫലം കൂടി വിലയിരുത്തി കെ.പി.സി.സി പുനഃസംഘടനയെന്ന ആവശ്യം മുതിർന്ന നേതാക്കൾ പങ്കുവെക്കുന്നു. കാലങ്ങളായി പിന്തുടരുന്ന സാമുദായിക സന്തുലിതാവസ്ഥ പാലിക്കപ്പെടണം. ഇതിനായി ആഴത്തിലുള്ള പരിശോധന വേണ്ടിവരും. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടി ആവർത്തിക്കുമെന്നും മുതിർന്ന നേതാക്കൾ ഒാർമിപ്പിക്കുന്നു.
ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസിന് കഴിയുമോയെന്ന സംശയം ന്യൂനപക്ഷങ്ങളിൽ ഉയർത്തുന്നതിൽ സി.പി.എം വിജയിച്ചുവെന്നതിെൻറ തെളിവാണ് ക്രൈസ്തവ വോട്ടുകളുടെ ധ്രുവീകരണം. ഉമ്മൻ ചാണ്ടിയെ എ.െഎ.സി.സി ജനറൽ സെക്രട്ടറിയാക്കി ‘നാടുകടത്തിയെന്ന’ പ്രചാരണവും ക്രൈസ്തവ മേഖലയെ സ്വാധീനിച്ചു. മുസ്ലിം വോട്ടർമാരെയും കോൺഗ്രസ് കാണാതെ പോയി. സ്ഥാനാർഥിക്കെതിരായ ആരോപണം ചെറുക്കാൻ തുടക്കത്തിൽ യു.ഡി.എഫിന് കഴിഞ്ഞില്ല. ഹൈന്ദവ ധ്രുവീകരണമാണ് ഇതിലൂടെ യു.ഡി.എഫ് പ്രതീക്ഷിച്ചതെന്ന് വേണം കരുതാൻ. അവസാനസമയത്താണ് മറുപടിയുമായി നേതൃത്വം എത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം ബൂത്തിലും കോൺഗ്രസ് സ്ഥാനാർഥി പിന്നിലായത് വലിയ തിരിച്ചടിയായി. ഇത് എ വിഭാഗം െഎ ഗ്രൂപ്പിനെതിരായ ആയുധമാക്കും. സുഹൈബ് വധം മുതൽ കെവിെൻറ ദാരുണാന്ത്യംവരെ വോട്ടർമാരെ സ്വാധീനിച്ചില്ലെന്നാണ് വോട്ട് നിലവാരം കാണിക്കുന്നത്. അതിനുമപ്പുറത്തെ രാഷ്ട്രീയമാണ് അവരെ സ്വാധീനിച്ചത്. ോൺഗ്രസ് സംഘടന സംവിധാനത്തിെൻറ പാളിച്ചകൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. വിവാദങ്ങളും തർക്കങ്ങളും ഇല്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. എന്നാൽ, ചെങ്ങന്നൂരിൽ പല വീട്ടിലും സ്ക്വാഡ് എത്തിയില്ലെന്ന് പരാതിപ്പെട്ടത് യു.ഡി.എഫ് സ്ഥാനാർഥിതന്നെയാണ്. മാണിക്കാണ് കനത്ത തിരിച്ചടി. അവസാനനിമിഷം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ വിലപേശൽ ശേഷി ഇല്ലാതായി. കേരള കോൺഗ്രസിനകത്തും ഇത് കലാപക്കൊടി ഉയർത്തും. ആദ്യംതന്നെ യു.ഡി.എഫിന് പിന്തുണ നൽകണമായിരുന്നെന്ന വാദമാണ് ജോസഫ് വിഭാഗം ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
