സംഘടന തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാൻ കോൺഗ്രസിൽ ധാരണ
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഒക്ടോബർ ആദ്യവാരത്തിനകം സമവായത്തിലൂടെ സംഘടന തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാൻ ധാരണ.
സ്ഥിരം കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിൽ ഹൈകമാൻഡ് തീരുമാനമെടുക്കുമെന്നും സംസ്ഥാന നേതാക്കളുമായുള്ള ചർച്ചയിൽ കേരളത്തിൽ സംഘടന തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിേട്ടണിങ് ഒാഫിസർ എസ്. നാച്ചിയപ്പ സൂചന നൽകി.
സെപ്റ്റംബർ 10നകം ബൂത്തുതല തെരഞ്ഞെടുപ്പ് പുർത്തീകരിച്ച് പട്ടിക നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ഒക്ടോബർ ആദ്യവാരത്തിനകം കെ.പി.സി.സി തലം വരെയുള്ള തെരഞ്ഞെടുപ്പ് പൂർത്തീകരിക്കണം. സംഘടന തെരഞ്ഞെടുപ്പ് ബൂത്തുതലം മുതൽ പേരിന് മാത്രമായി ഒതുങ്ങും. നിലവിലെ ബൂത്ത് പ്രസിഡൻറുമാരിൽ പ്രവർത്തനത്തിൽ സജീവമായ ഒരാളെയും ഒഴിവാക്കില്ല. നിർജീവമായ ബൂത്തുകൾ മാത്രം പുതിയ പ്രസിഡൻറിനെ കണ്ടെത്തി പുനഃസംഘടിപ്പിക്കും.
മുഴുവൻ ബൂത്തുകളിൽനിന്നും ഒന്നുവീതം മണ്ഡലം, ബ്ലോക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കും. സെപ്റ്റംബർ 15 ഒാടെ എച്ച്. നാച്ചിയപ്പ വീണ്ടും കേരളത്തിലെത്തി മണ്ഡലം, ബ്ലോക്ക് കമ്മിറ്റി തെഞ്ഞെടുപ്പ് സംബന്ധിച്ച സമയക്രമം നിശ്ചയിക്കും. ഒരു ബ്ലോക്കിൽനിന്ന് ആറ് ഡി.സി.സി അംഗങ്ങളെയും ഒരു കെ.പി.സി.സി അംഗത്തെയും ഇതോടൊപ്പം തെരഞ്ഞെടുക്കണം. ഒരു അസംബ്ലി മണ്ഡലത്തിൽ രണ്ടു ബ്ലോക്കുകൾ എന്ന നിലവിലെ രീതി തുടരും.
മണ്ഡലം പ്രസിഡൻറുമാരുടെ കാര്യത്തിൽ സമ്പൂർണ മാറ്റം വേണമെന്ന അഭിപ്രായമാണ് ഇന്നലത്തെ ചർച്ചയിൽ പൊതുവെ ഉയർന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. അതേസമയം, സമീപകാലത്ത് നിയമിതരായതിനാൽ നിലവിലെ ഡി.സി.സി പ്രസിഡൻറുമാരിൽ ആർക്കും മാറ്റം ഉണ്ടാവില്ല. പ്രസിഡൻറ് ഉൾപ്പെടെ ഡി.സി.സിയിൽ 31ഉം കെ.പി.സി.സിയിൽ 41ഉം ഭാരവാഹികൾ മാത്രം പരമാവധി മതിയെന്ന നിർദേശമാണ് ഹൈകമാൻഡിൽനിന്നുള്ളത്. അതിനാൽ ഡി.സി.സി, കെ.പി.സി.സി തല ഭാരവാഹികളുടെ കാര്യത്തിൽ സമ്പൂർണ അഴിച്ചുപണി ഉണ്ടാകും. ഇതും സമവായത്തിലൂടെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
