തരൂരിനൊപ്പം ഒാടിയെത്താൻ കഴിയാതെ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂരിലെ തോൽവിയിൽനിന്ന് ഇനിയും പാഠം പഠിച്ചിട്ടില്ലെന്ന് സൂചന നൽകി, ഡോ. ശശി തരൂരിനൊപ്പം ഒാടിയെത്താൻ കഴിയാതെ കോൺഗ്രസ്. ബി.ജെ.പി തുടരുന്ന തീവ്രഹിന്ദുത്വ നിലപാടിനെതിരെ തരൂർ ആഞ്ഞടിക്കുേമ്പാഴും കേരളത്തിൽ പോലും അദ്ദേഹത്തിനു വേണ്ടത്ര പിന്തുണ പാർട്ടിയിൽനിന്ന് ലഭിക്കുന്നില്ല. ഹിന്ദു പാകിസ്താൻ പ്രസംഗത്തിെൻറ പേരിൽ എം.പി ഒാഫിസ് യുവമോർച്ചക്കാർ ആക്രമിച്ചപ്പോൾ നേതാക്കൾ എത്തിയെങ്കിലും ഒരു രാഷ്ട്രീയ വിഷയമാക്കുന്നതിൽ താൽപര്യം കാട്ടിയില്ലെന്ന ആക്ഷേപമുണ്ട്.
ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ, രാജ്യത്തിൻറ ഭരണഘടന മാറ്റിയെഴുതുമെന്നും ഹിന്ദു പാകിസ്താനായി ഇന്ത്യയെ മാറ്റുമെന്നും തരൂർ പ്രസംഗിച്ചത് തിരുവനന്തപുരത്താണ്. ദേശീയതലത്തിൽതന്നെ ഇതു ചലനമുണ്ടാക്കി. എന്നാൽ, കോൺഗ്രസ് ദേശീയ വക്താവ് തരൂരിനെ പിന്തുണച്ചില്ല. വാക്കുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന വക്താവിെൻറ പ്രതികരണമായിരിക്കാം കേരള നേതാക്കളുടെ തണുപ്പൻ മട്ടിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, ദേശീയ വക്താവിെൻറ പ്രസ്താവന ശശി തരൂർ തള്ളി. താൻ കോൺഗ്രസ് വക്താവല്ലെന്നും പാർട്ടി അഭിപ്രായമായല്ല, ഹിന്ദു പാകിസ്താനെകുറിച്ച് പറഞ്ഞതെന്നും സ്വകാര്യ ചാനലിനോട് തരൂർ പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്യണം. ഇനി തള്ളിക്കളഞ്ഞാലും ഗ്രന്ഥകാരനെന്ന നിലയിൽ അഭിപ്രായത്തിൽ ഉറച്ചുനിൽക്കും.
ഹിന്ദുത്വവുമായി ബന്ധപ്പെട്ട് പുസ്തകം എഴുതിയ കാര്യവും തരൂർ ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ കടന്നാക്രമിക്കുന്ന തരൂരിന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ മതിപ്പാണ്. മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച്, തരൂരിെൻറ നിലപാടുകളെ പിന്തുടരണമെന്നാണ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരിക്കുന്നത്. സംസ്ഥാന നേതാക്കളെ ഇതും അസ്വസ്ഥരാക്കുന്നുണ്ട്. നിലപാടുകളുടെ പേരിലാണ് ചെങ്ങന്നൂരിൽ ക്രൈസ്തവ, മുസ്ലിം, പിന്നാക്ക വോട്ടുകൾ കോൺഗ്രസിനെ കൈവിട്ടത്. ബീഫ് പോലുള്ള വിഷയങ്ങളിൽ പാർട്ടി ശക്തമായ നിലപാടെടുക്കാതിരുന്നതും അന്ന് ഏറെ വിമർശിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
