കോൺഗ്രസിന്റെ ബി.ജെ.പി വിരുദ്ധതയുടെ മാറ്റുരയ്ക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: സാമ്രാജ്യത്വം, ഹിന്ദുത്വ വർഗീയത, ആഗോളീകരണം, നവഉദാരീകരണം എന് നീ വിഷയങ്ങളിൽ നിലപാട് എന്തെന്ന ചോദ്യം ഉന്നയിച്ച് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥ ാനാർഥിത്വത്തെ രാഷ്ട്രീയമായി വരവേൽക്കാൻ സി.പി.എമ്മും എൽ.ഡി.എഫും. ബി.ജെ.പിതന്നെയാ വും മുഖ്യശത്രു. സംഘ്പരിവാറിെൻറ അക്രമോത്സുക ഹിന്ദുത്വത്തെയും കേന്ദ്ര സർക്കാർ ഭര ണത്തെയും എതിർക്കുന്ന നിലപാട് എൽ.ഡി.എഫ് തുടരും. കോൺഗ്രസിെൻറ ബി.ജെ.പി വിരുദ്ധ പേ ാരാട്ടത്തിെൻറ മാറ്റുരയ്ക്കുന്ന നാളുകളാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇനി ഇടത ുപക്ഷവും സി.പി.എമ്മും സൃഷ്ടിക്കുക.
രാഹുലിെൻറ സ്ഥാനാർഥിത്വത്തിലൂടെ കോൺഗ്രസ് കണക്കുകൂട്ടുന്ന ന്യൂനപക്ഷ ധ്രുവീകരണത്തിൽതന്നെയാണ് എൽ.ഡി.എഫും കണ്ണുവെക്കുന്നത്. ബി.ജെ.പി മത്സരിക്കാത്ത മണ്ഡലത്തിൽ സ്ഥാനാർഥിയായി ബി.ജെ.പി വിരുദ്ധ പോരാട്ടത്തിൽനിന്ന് ഒളിച്ചോടിയെന്ന സന്ദേശം ന്യൂനപക്ഷങ്ങൾക്കു മുന്നിൽ എത്തിക്കും. യു.പിയിലും ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിൽനിന്ന് വിട്ടുനിൽക്കുന്നത് ചൂണ്ടിക്കാട്ടി കോൺഗ്രസിെൻറ ആത്മാർഥതയില്ലായ്മയും ചൂണ്ടിക്കാട്ടും.
ബാബരി മസ്ജിദ് തകർക്കാൻ അവസരം ഒരുക്കിയ 1992 ലെ കോൺഗ്രസ് സർക്കാർ നടപടി, രാമക്ഷേത്രം നിർമിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചത്, ഗോ സംരക്ഷണത്തിെൻറ പിതൃത്വത്തിൽ അവകാശം ഉന്നയിക്കുന്നത് എന്നിവ ചൂണ്ടിക്കാട്ടി കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തണമെന്ന നിലപാടാണ് സി.പി.എമ്മിന്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട് അടക്കമുള്ളവരുടെ നേതൃത്വത്തിലാവും പ്രചാരണം. ഏപ്രിൽ രണ്ടിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നാലിന് എസ്. രാമചന്ദ്രൻ പിള്ളയും വയനാട്ടിലെത്തും.
എം.എ. ബേബി ആറിനും സുഭാഷിണി അലി ഒമ്പതിനും പ്രകാശ് കാരാട്ട് 10നും പിണറായി വിജയൻ 11നും വൃന്ദ കാരാട്ട് 17 നും പ്രചാരണ യോഗങ്ങളിൽ പെങ്കടുക്കും. ഡൽഹിയിൽ പ്രതിപക്ഷ െഎക്യത്തിെൻറ ഭാഗമായി ദേശീയതലത്തിൽ ഒരേ വേദിയിൽ പെങ്കടുത്ത ഇൗ നേതാക്കൾ സ്ഥാനാർഥിത്വത്തെ ‘വരവേൽക്കുക’ എങ്ങനെയെന്നത് ശ്രദ്ധേയമാവും.
നവഉദാരീകരണം, ആഗോളീകരണം എന്നിവയിൽ കോൺഗ്രസ് പുനർവിചിന്തനം നടത്തുകയും ബദൽ മുന്നോട്ട് വെക്കുകയും ചെയ്താൽ മാത്രമേ സഹകരണത്തിനുള്ള സാധ്യത പോലുമുള്ളൂവെന്ന് സി.പി.എമ്മിനുള്ളിൽ നിലപാട് എടുത്ത നേതാക്കളാണ് ഇവർ. രാഹുലിെൻറ വരവ് അറിയിച്ച ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനെത്ത തുടർന്നുള്ള ആദ്യ ഞെട്ടലിൽനിന്ന് കരകയറിയ ഇടുതപക്ഷം നേരിടുക, തുറന്നുകാട്ടുക എന്ന തന്ത്രത്തിലേെക്കത്തി.
രാഹുൽ കേരളത്തിൽ തരംഗമാവുമെന്ന യു.ഡി.എഫ് അവകാശവാദത്തെ തള്ളുകയാണ് നേതൃത്വം. 1997-2007 കാലഘട്ടത്തിൽ മൂവായിരത്തോളം കർഷക ആത്മഹത്യ നടന്ന വയനാട്ടിൽ കർഷകരെ മുൻനിർത്തി കോൺഗ്രസിനെ നേരിടാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ്. 2006 ലെ വി.എസ് സർക്കാറിെൻറയും നിലവിലെ പിണറായി സർക്കാറിെൻറയും കാർഷിക സൗഹൃദനയവും ദേശീയതലത്തിൽ കോൺഗ്രസ് പിന്തുടരുന്ന ഉദാരീകരണ നയം കർഷക ആത്മഹത്യയിലേക്ക് നയിക്കുന്നതും ചൂണ്ടിക്കാട്ടിയാവും കടന്നാക്രമണം. രാജ്യത്ത് തുടരുന്ന കർഷക ദുരിതത്തിനും ആത്മഹത്യക്കും ബി.ജെ.പിയെക്കാൾ ഉത്തരവാദി കോൺഗ്രസിെൻറ നയമെന്ന് ഉന്നയിച്ച് പ്രതിരോധത്തിലാക്കുകയും ലക്ഷ്യമാണ്.
സി.പി.എമ്മിെൻറ അഖിലേന്ത്യ കിസാൻ സഭയുടെയും സി.പി.െഎയുടെ കിസാൻസഭയുടെയും നേതൃത്വത്തിൽ കർഷകയോഗം വിളിച്ച് ചേർക്കും. ആദ്യയോഗം ചേരുന്ന ഏപ്രിൽ മൂന്നു മുതൽ 70 ശതമാനം കർഷകരും കർഷക തൊഴിലാളികളുമുള്ള മണ്ഡലത്തിൽ കോൺഗ്രസ് നയവീഴ്ച തുറന്നുകാട്ടുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
