തെരഞ്ഞെടുപ്പ്: ഒരു കോടി ‘ബൂത്ത് സഹായി’കളെ രംഗത്തിറക്കാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു കോടി ‘ബൂത്ത് സഹായി’കളെ രംഗത്തിറക്കാൻ കോൺഗ്രസ്. തെരെഞ്ഞടുപ്പിൽ താഴെത്തട്ടിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് പുതിയ സജ്ജീകരണമൊരുക്കുന്നത്. ഒാരോ ബൂത്ത് തലത്തിലും പ്രവർത്തിക്കാൻ 10 പേരെ വീതമാണ് നിയമിക്കുക.
പദ്ധതിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അനുമതി ലഭിച്ചതോടെ ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. ജില്ല-ബ്ലോക്ക് കമ്മിറ്റികളുടെ സഹായത്തോടെയാണ് ഒരോ ബൂത്തിലും 10 പേരെ നിയമിക്കുക.
ഒാരോ ‘സഹായി’യും 20 മുതൽ 25വരെ വീടുകൾ സന്ദർശിച്ചുവെന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്. സെപ്റ്റംബർ ആറിന് നടന്ന പാർട്ടി സംസ്ഥാന നേതൃത്വത്തിെൻറ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
