Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമുഖ്യ തെരഞ്ഞെടുപ്പ്​...

മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസറെ ഡൽഹിക്ക്​ വിളിപ്പിച്ചു

text_fields
bookmark_border
മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസറെ ഡൽഹിക്ക്​ വിളിപ്പിച്ചു
cancel

െഎ​േ​​സാ​​ൾ: മി​സോ​റം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ എ​സ്.​ബി. ശ​ശാ​ങ്കി​നെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഡ​ൽ​ഹി​യി​ലേ​ക്ക്​ വി​ളി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ക്കു വി​ഘാ​തം സൃ​ഷ്​​ടി​ക്കു​ന്നു എ​ന്ന ശ​ശാ​ങ്കി​​​െൻറ പ​രാ​തി​യെ തു​ട​ർ​ന്ന്​ ആ​ഭ്യ​ന്ത​ര പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​ക​ളി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണി​ത്. വ്യാ​ഴാ​ഴ്​​ച താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റെ കാ​ണു​മെ​ന്ന്​ ശ​ശാ​ങ്ക്​ പ​റ​ഞ്ഞു. ത്രി​പു​ര​യി​ലെ അ​ഭ​യാ​ര്‍ഥി ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന ബ്രൂ ​വം​ശ​ജ​ര്‍ക്ക്​ വോ​ട്ട്​ ചെ​യ്യാ​ന്‍ അ​വ​സ​രം നി​ഷേ​ധി​ച്ച​ത് അ​ട​ക്കം ആ​റു പ​രാ​തി​ക​ളാ​ണ്​ ആ​ഭ്യ​ന്ത​ര പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ചു​വാ​ങ്ങോ​ക്കെ​തി​രെ ശ​ശാ​ങ്ക്​ ഉ​ന്ന​യി​ച്ച​ത്. 1990ക​ളി​ല്‍ വം​ശീ​യ ക​ലാ​പ​ത്തെ തു​ട​ര്‍ന്ന്​ ബ്രൂ ​സ​മു​ദാ​യ​ത്തി​ലെ ആ​യി​ര​ങ്ങ​ളാ​ണ്​ ത്രി​പു​ര​യി​ലേ​ക്ക് ഓ​ടി​പ്പോ​യ​ത്.

ജ​ന​വി​ശ്വാ​സം ന​ഷ്​​ട​പ്പെ​ട്ട മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​റെ പു​റ​ത്താ​ക്കു​ക​യോ സ്​​ഥ​ലം​മാ​റ്റു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യ​ങ്​ മി​സോ അ​സോ​സി​യേ​ഷ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​റു​ടെ ഒാ​ഫി​സ്​ ഉ​പ​രോ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsMizoram electionChief Election Officer
News Summary - Chief Election Officer - Political News
Next Story