ഛത്തിസ്ഗഢിൽ വോട്ടർമാരില്ലാത്ത പോളിങ് സ്റ്റേഷൻ!
text_fieldsറായ്പുർ: ഛത്തിസ്ഗഢിൽ ഒരൊറ്റ വോട്ടറുമില്ലാതെ പോളിങ് സ്റ്റേഷൻ! റായ്പുരിൽനിന്ന് 350 കി.മീ അകലെ കെറ്റെ ഗ്രാമമാണ് വോട്ടർമാരില്ലാത്ത പോളിങ് സ്റ്റേഷനെന്ന ഖ്യാതി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ മുന്നൂറിലേറെ വോട്ടർമാരുണ്ടായിരുന്ന ഗ്രാമം മൊത്തമായി കൽക്കരി ഖനനത്തിന് അദാനി ഗ്രൂപ്പിന് പതിച്ചുകൊടുത്തതോടെയാണ് ഇവിടെ ജനവാസമില്ലാതായത്. കുടിയൊഴിപ്പിക്കപ്പെട്ട ഗോത്രവർഗത്തിൽെപട്ട കുടുംബങ്ങളെല്ലാം സമീപ പഞ്ചായത്തുകളിലേക്ക് ചേക്കേറി. പക്ഷേ, തെരഞ്ഞെടുപ്പ് കമീഷെൻറ രേഖകളിൽ ഇപ്പോഴും കെറ്റെ പോളിങ് സ്റ്റേഷനുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സർക്കാർ പ്രത്യേക കോളനി സ്ഥാപിച്ചിരുന്നെങ്കിലും ആരും അവിടേക്ക് പോയില്ല. വിവിധ പ്രദേശങ്ങളിൽ ചിതറിയ ഇവർ അവിടങ്ങളിലെ വോേട്ടഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. കെറ്റെ ബൂത്ത് ഒഴിവാക്കാൻ തെര. കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അംബികപുർ കലക്ടർ സരൺഷ് മിത്തർ പറഞ്ഞു.
ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 421 പത്രികകൾ
സഹർഖാൻ
റായ്പുർ: ഛത്തിസ്ഗഢിൽ നവംബർ 12ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം 18 മണ്ഡലങ്ങളിൽ 421 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു പത്രിക നൽകാനുള്ള അവസാന ദിവസം. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. മുഖ്യമന്ത്രി രമൺ സിങ്ങും എതിർസ്ഥാനാർഥി കോൺഗ്രസിലെ കരുണ ശുക്ലയും ചൊവ്വാഴ്ച പത്രിക നൽകി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനന്തരവളാണ് കരുണ ശുക്ല. രാജ്നന്ദ്ഗൗൺ മണ്ഡലത്തിൽനിന്നാണ് ഇരുവരും ജനവിധി തേടുന്നത്. ഇത് നാലാം തവണയാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി രമൺ സിങ് മത്സരത്തിനിറങ്ങുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പാദംതൊട്ട് വന്ദിച്ചായിരുന്നു രമൺ സിങ്ങിെൻറ പത്രികസമർപ്പണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
