ചെന്നിത്തലയെ പരിഹസിച്ച് മാണി; പിന്നീട് തിരുത്തി
text_fieldsകോട്ടയം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി. ബാർ കേസിൽ രമേശ് നന്നായി സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു.
മാണിയെ യു.ഡി.എഫിൽ തിരിച്ചെത്തിക്കാൻ താൻ വ്യക്തിപരമായി ശ്രമിക്കുമെന്നും ബാർ കേസിൽ അദ്ദേഹത്തെ സഹായിച്ചിരുന്നതായും ചെന്നിത്തല പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മാണി. എന്നാൽ, പിന്നീട് മാണി ഇത് തിരുത്തി. രമേശ് ചെന്നിത്തലയുമായി നല്ല സൗഹൃദത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ചെന്നിത്തിലയുടെ അഭിപ്രായം അദ്ദേഹം പറഞ്ഞു, നല്ലകാര്യം. ഞങ്ങൾ നിലപാട് ഇതുവെര സ്വീകരിച്ചിട്ടില്ലെന്നും മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാണിെയയും കേരള കോൺഗ്രസ് എമ്മിെനയും യു.ഡി.എഫിൽ തിരിച്ചെത്തിക്കാൻ മുൻകൈയെടുക്കുമെന്നായിരുന്നു രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. മാണി അഴിമതിക്കാരനല്ലെന്നും അദ്ദേഹത്തെ വേട്ടയാടിയത് ഇടതുമുന്നണിയാണെന്നും ആഭ്യന്തരവകുപ്പിനെതിരായ തെറ്റിദ്ധാരണ മാണിക്ക് ഇപ്പോൾ മാറിയിട്ടുണ്ടാകുമെന്നും പറഞ്ഞിരുന്നു. മാണിയുമായി സംസാരിക്കാൻ താൻ തയാറാണ്. ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് വോട്ട് യു.ഡി.എഫിനുതന്നെ കിട്ടും എന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
