Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമുഖ്യമന്ത്രി പാഷാണം...

മുഖ്യമന്ത്രി പാഷാണം വർക്കിയാകുന്നുവെന്ന് ചെന്നിത്തല

text_fields
bookmark_border
chennithala
cancel

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ പാഷാണം വർക്കിയുടെ റോളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് ചെല്ലുമ്പോൾ വിശ്വാസിയാകുന്ന മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും ചെല്ലുമ്പോൾ നവോത്ഥാന നായകനാവുകയാണ്. ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മഞ്ചേശ്വരത്ത് പറയുന്ന കാര്യം മുഖ്യമന്ത്രി വട്ടിയൂർക്കാവിൽ പറയുന്നില്ല. ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട് തെരഞ്ഞെടുപ്പിൽ പറയാൻ എന്തുകൊണ്ട് മടിക്കുന്നു. താനല്ല, മുഖ്യമന്ത്രിയാണ് വർഗീയത പറയുന്നത്. കപടവേഷങ്ങൾ അദ്ദേഹം അഴിച്ചുവെക്കണം. ഇതെല്ലാം ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്.

യു.ഡി.എഫ് എല്ലാ വിശ്വാസി വിഭാഗങ്ങൾക്കുമൊപ്പമാണ്. ഈ നിലപാടിൽ വെള്ളം ചേർക്കാൻ യു.ഡി.എഫ് തയാറല്ലെന്നും ചെന്നിത്തല പറഞ്ഞു. അരൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്‍റെ പ്രചാരണ പദയാത്രയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalakerala newspinarayiby election
News Summary - chennithala compare pinarayi with pashanam varkey -kerala news
Next Story