Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസംഘടന ദൗർബല്യങ്ങൾ...

സംഘടന ദൗർബല്യങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിച്ചു -വിജയകുമാര്‍

text_fields
bookmark_border
സംഘടന ദൗർബല്യങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിച്ചു -വിജയകുമാര്‍
cancel

ചെങ്ങന്നൂര്‍: കോണ്‍ഗ്രസി​​​െൻറ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാര്‍ ആരോപിച്ചു. എന്നാല്‍, പ്രവര്‍ത്തനങ്ങളിലെ പോരായ്മ മാത്രമല്ല തോല്‍വിക്ക് കാരണമെന്നും അത്​ പരസ്യമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വാർത്താലേഖകരോട്​ പറഞ്ഞു.

പല ബൂത്തുകളിലും യു.ഡി.എഫ്​ ഏജൻറുമാര്‍ ഇരുന്നില്ല. താല്‍പര്യമില്ലാത്ത ആളുകളെ എന്തിന് ബൂത്ത് ഏജൻറുമാരായി ഇരുത്തിയെന്നത് അന്വേഷിക്കണം. പരമ്പരാഗത വോട്ടുകള്‍ നഷ്‌ടപ്പെട്ടതിനെകുറിച്ചും പാര്‍ട്ടി ഗൗരവമായി അന്വേഷിക്കണം.

സി.പി.എം തന്നെ വര്‍ഗീയ വാദിയാക്കി ചിത്രീകരിച്ചു. ചെങ്ങന്നൂരില്‍ ജയിപ്പിച്ചാല്‍ പള്ളിത്തര്‍ക്കം ഒത്തുതീര്‍പ്പാക്കി തരാമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ സഭ നേതൃത്വം വീണുവെന്നും വിജയകുമാര്‍  പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf candidatemalayalam newspolitics newsChengannur By ElectionD Vijaya Kumar
News Summary - Chengannur by election: Udf Candidate D Vijaya Kumar -Politics News
Next Story