വോെട്ടണ്ണലിനുമുമ്പ് ചെങ്ങന്നൂരിൽ ‘മുൻകൂർ ജാമ്യം’
text_fieldsആലപ്പുഴ: ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് പ്രധാനമുന്നണിയുടെയും സ്ഥാനാർഥികൾ നടത്തിയ പരസ്യപ്രസ്താവനകൾ മുൻകൂർ ജാമ്യം എടുക്കലായി. ആരോപണ പ്രത്യാരോപണങ്ങൾക്കും ഇത് വഴിവെച്ചു.
വോെട്ടടുപ്പ് നടന്ന തിങ്കളാഴ്ച ഉച്ചക്ക് ബൂത്ത് സന്ദർശനത്തിനിടെ ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയാണ് ആദ്യവെടി പൊട്ടിച്ചത്. മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ കോൺഗ്രസ് പ്രവർത്തകർ ആസൂത്രിതമായി സ്വയം ദുർബലമായി മാറിക്കൊടുത്തെന്നും ഹരിപ്പാടിെൻറ ഉപകാരസ്മരണയാണിതെന്നും ആരോപിച്ച ശ്രീധരൻ പിള്ള വളരെ വ്യക്തമായി രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പ് എറിയുകയായിരുന്നു.
ദേശീയതലത്തിലെ നീക്കങ്ങളുടെ ഭാഗമാണിതെന്നും പിന്നിൽ എ.കെ. ആൻറണിയാണെന്നുവരെ വൈകീട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. പിന്നീട് യു.ഡി.എഫ് സ്ഥാനാർഥി വിജയകുമാർ മാധ്യമങ്ങളോട് സൗഹൃദസംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രീധരൻ പിള്ളയുടെ ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു. പിന്നീട് തിരുത്തിയെങ്കിലും കോൺഗ്രസിെൻറ ബൂത്തുതല പ്രവർത്തനങ്ങൾ മോശമായിരുെന്നന്ന് പറഞ്ഞ വിജയകുമാർ ഘടകകക്ഷികളെ പ്രത്യേകിച്ച്, കെ.എം. മാണിയെ ശ്ലാഘിക്കാനും മറന്നില്ല.
ബി.ജെ.പിക്കാരും എൽ.ഡി.എഫുകാരും ആറേഴ് തവണ വന്നപ്പോൾ കോൺഗ്രസുകാർ ഒറ്റ തവണപോലും വന്നില്ലെന്ന് ക്രൈസ്തവ വൈദികൻ പരാതി പറഞ്ഞതായി അദ്ദേഹം എടുത്തുപറഞ്ഞു. തെൻറ വീട്ടിൽപോലും പ്രചാരണസാമഗ്രികൾ എത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വിജയകുമാർ തുറന്നടിച്ചു.വിജയകുമാർ പറഞ്ഞത് ശരിയാണെന്നും കോൺഗ്രസ് ദുർബലമാണെന്ന് മനസ്സിലാക്കി പ്രവർത്തകർ തനിക്ക് വോട്ടുചെയ്തിട്ടുണ്ടാകുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ തുറന്ന് സമ്മതിച്ചു. എൽ.ഡി.എഫിനെ ജനം സ്വീകരിക്കുന്നത് ഇതിെൻറ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസും ബി.ജെ.പിയും നിരാശഭരിതമായ പരിഭവങ്ങൾ ആവർത്തിക്കുേമ്പാഴും സി.പി.എം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
